ബുറൈമി മാർക്കറ്റ് സംഘടിപ്പിച്ച മെഗാ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

ബുറൈമി: ബുറൈമി മാർക്കറ്റ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക, സൗഹാർത്ഥങ്ങളുടെ സംഗമ വേദിയായി മാറി. ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ ബുറൈമിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക സംഘടന പ്രതിനിധികൾ, ബംഗ്ലാദേശുകാർ, പാകിസ്ഥാനികൾ, സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെയും, വർഗ്ഗീയതയുടെയും, ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സ്നേഹത്തിൻ്റെയും, സൗഹാർദ്ദത്തിൻ്റെയും, ചേർത്ത് നിറുത്തലിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടി ചേരൽ.
കളത്തിൽ നാസർ (കോമു), ഹമീദ് ഹാജി കുറ്റിപ്പുറം, മൻസൂർ വേങ്ങര, ലത്തീഫ് കോഴിച്ചെന, ശശി നാദാപുരം, മജീദ് വി. കെ . പടി, ഉസ്മാൻ മോസ്കോ, സമീർ ചാലശ്ശേരി, ഇഖ്ബാൽ കുറ്റിപ്പുറം, പർവേഷ് ബംഗ്ലാദേശ്, ബഷീർ കളത്തിൽ, മുഹമ്മദ് കുട്ടി ബുറൈമി, പ്രകാശ് കളിച്ചാത്ത്, നിസാം പുറമണ്ണൂർ, മൊയ്തീൻ പുളിക്കൽ, കുഞ്ഞമ്മു കൈപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

STORY HIGHLIGHTS:The mega iftar meet organized by Buraimi Market was remarkable