Event

എസ്‌എൻഡിപി ഒമാൻ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ഒമാൻ:എസ്‌എൻഡിപി ഒമാൻ യൂണിയൻ സംഘടിപ്പിച്ച ജനകീയ ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർദ്ദങ്ങളുടെ സംഗമ വേദിയായി മാറി.

മബേല ഗള്‍ഫ് കോളേജ് അങ്കണത്തില്‍ നടന്ന ഇഫ്താർ വിരുന്നില്‍ ഒമാനിലെ വിവിധ മത,രാഷ്ട്രീയ,സാമുദായിക, സാംസ്കാരിക സംഘടന നേതാക്കള്‍ സംബന്ധിച്ചു. ശ്രീ നാരായണഗുരുവിനാല്‍ വിരചിതമായ അനുകമ്ബാദശകം എന്ന കൃതിയിലെ “പുരുഷാകൃതി പൂണ്ട ദൈവമോ,
നരദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശപവിത്രപുത്രനോ,
കരുണാവാൻ നബി മുത്തുരത്നമോ”എന്ന പരമകാരുണ്യവാൻ സൊല്ലള്ളാഹു അലൈവസൊള്ളം നബി തിരുമേനിയെ കുറിച്ച്‌ എഴുതിയ വരികള്‍ ഉദ്ധരിച്ചുകൊണ്ട് എസ്‌എൻഡിപി ഒമാൻ യൂണിയൻ കണ്‍വീനർ ശ്രീ രാജേഷ് തങ്ങളുടെ ക്ഷണം സ്വീകരിച്ച്‌ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന ഗുരുദേവ സൂക്തത്തിന്റെ പ്രാധാന്യം ആധുനിക കാലത്ത് പോലും വളരെ പ്രസക്തമാണെന്ന് എസ്‌എൻഡിപി ഒമാൻ യൂണിയൻ ചെയർമാൻ ശ്രീ രാജേന്ദ്രൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

റമദാൻ നോമ്ബ് വ്രതം എന്നാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ജലപാനമില്ലാതെ നോമ്ബ് അനുഷ്ഠിക്കുക എന്നതിനെക്കാളുപരി അതൊരു ആത്മസമർപ്പണം കൂടിയാണെന്നും,ആത്യന്തികമായ മനുഷ്യ സേവനവും അനുകമ്ബയും പങ്കുവെക്കലുകളുമാണ് ആണ് പ്രവാചക സന്ദേശമെന്നും, അതിലൂടെ നമ്മള്‍ എല്ലാവരും വിശുദ്ധി കൈവരിക്കുമെന്നും,കൂടാതെ എസ്‌എൻഡിപി നടത്തുന്ന ഇതുപോലുള്ള ഓരോ സംഗമങ്ങളും ജാതി മത ഭേദമന്യേ ഒരുമിച്ച്‌ ഒത്തുകൂടുന്നതിലൂടെ നല്‍കുന്ന മാനവികതയുടെ സന്ദേശം വലുതാണെന്നും വിവിധ നേതാക്കള്‍ തങ്ങളുടെ റമദാൻ സന്ദേശത്തില്‍ പറഞ്ഞു.

ചടങ്ങില്‍ എസ്‌എൻഡിപി ഒമാൻ യൂണിയൻ കോർ കമ്മിറ്റി മെമ്ബേഴ്സ് ആയ ശ്രീ വസന്തകുമാർ ശ്രീ മുരളീധരൻ,ശ്രീ ഹർഷകുമാർ, ശ്രീ റിനേഷ് എന്നിവരും സന്നിഹിതരായിരുന്നു. മസ്കറ്റ് കെ.എം.സി.സി ജനറല്‍സെക്രട്ടറി ശ്രീ റഹീം വട്ടല്ലൂർ, ഒമാൻ സെൻട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം സാഹിബ് ,ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സീബ് സെന്റർ ദായി സല്‍മാൻ അല്‍ ഹിക്മി, ഇന്ത്യൻ സോഷ്യല്‍ ക്ലബ് മലബാർ വിങ് കോ കണ്‍വീനറും ലോക കേരള സഭ മെമ്ബറുമായ ശ്രീ സിദ്ധിക്ക് ഹസ്സൻ, ഒ ഐ സി സി INCAS ഗ്ലോബല്‍ ചെയർമാൻ ശ്രീ ശങ്കരപിള്ള, ഇൻറർനാഷണല്‍ ശാന്ധിയൻ ഫൗണ്ടേഷൻ ഗ്ലോബല്‍ ചെയർമാൻ ശ്രീ ഉമ്മൻ, INCAS മസ്ക്കറ്റ് വൈസ് പ്രസിഡൻറ് ശ്രീ നിയാസ്, ശ്രീ കുര്യാക്കോസ് എന്നിവരെ കൂടാതെ എസ്‌എൻഡിപി ഒമാൻ യൂണിയന്റെ നിരവധി ശാഖാ ഭാരവാഹികളും, അനേകം പ്രവർത്തകരും പങ്കെടുത്തു.

STORY HIGHLIGHTS:SNDP Oman hosts Iftar banquet

Related Articles

Back to top button