News

യമനിലെ സൈനിക സംഘര്‍ഷം; കടുത്ത ആശങ്ക പ്രകടിപ്പിച്ച്‌ ഒമാൻ

ഒമാൻ:യമനിലെ സൈനിക സംഘർഷം വർധിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച്‌ ഒമാൻ. യമനിലെ സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും ഒമാ‍ൻ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി.

സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങള്‍ തേടണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യമനില്‍ കഴിഞ്ഞ ദിവസം നടന്ന യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 31 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസ്സ മുനമ്ബിലേക്കുള്ള സഹായം തടഞ്ഞുള്ള പൂർണ ഉപരോധം നീക്കിയില്ലെങ്കില്‍ ചെങ്കടലില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് നേരെ ആക്രമണം പുനഃരാരംഭിക്കുമെന്ന് യമനിലെ ഹൂതി സേന ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത ആക്രമണങ്ങള്‍. മിസൈലുകള്‍, റഡാറുകള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ ഹൂതി കേന്ദ്രങ്ങള്‍ യു.എസ് വ്യോമ-നാവിക സേന ആക്രമിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

STORY HIGHLIGHTS:Military conflict in Yemen; Oman expresses deep concern

Related Articles

Back to top button