Event
അൽഖൂദ് ഏരിയ കെഎംസിസി വനിത വിങിന്റെ നേതൃത്വത്തിൽഇഫ്താർ സംഘടിപ്പിച്ചു.

മസ്‌കറ്റ്: അൽഖൂദ് ഏരിയ കെഎംസിസി വനിത വിങിന്റെ നേതൃത്വത്തിൽ റുസൈൽ പാർക്കിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. തനതായ മലബാർ വിഭവങ്ങളോടെ വിപുലമായ ഇഫ്താർ ഒരുക്കിയ ഈ കൂടിച്ചേരൽ ഭക്തിപൂർവ്വമായ അന്തരീക്ഷത്തിൽ നടന്നു.

ചടങ്ങിൽ കെഎംസിസി വനിതാ വിഭാഗം നേതാക്കളും, അംഗങ്ങളും, കൂടാതെ കുട്ടികളും, കുടുംബാഗങ്ങളുമെല്ലാം പങ്കെടുത്തു. വിശുദ്ധ റമദാനിന്റെ ആത്മീയത പങ്കുവെയ്ക്കുന്ന പരിപാടിയായി ഇത് മാറി. സുഹൃദ് സമാഗമത്തിനും, ഐക്യത്തിനും വേദിയാകുന്ന ഈ ഇഫ്താറിൽ പങ്കെടുത്തവർ പ്രാർത്ഥനയോടെ ഒരുമിച്ചു ഭക്ഷണം പങ്കിട്ടു.

STORY HIGHLIGHTS:Iftar was organized under the leadership of the Al Quds area KMCC Women’s Wing.
Follow Us