മസ്‌കറ്റ് കെഎംസിസി മബെല ഏരിയ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മബെല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.
മബെല മാൾ ഓഫ് മസ്‌കറ്റിന് സമീപമുള്ള അൽ ശാദി ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പ് തുറ അക്ഷരാർത്ഥത്തിൽ ജന സാഗരമായി മാറി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെഎംസിസി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. സാധാരണ നിലത്ത് സുപ്ര വിരിച്ചുള്ള സമൂഹ നോമ്പ് തുറകളാണ് ഒമാനിൽ പൊതു ഇടങ്ങളിൽ പരിചിതമായത്. എന്നാൽ കസേരയും മേശയും വിരിച്ചുള്ള പ്രീമിയം ലെവൽ ഇഫ്താർ സംഗമത്തിനാണ് മബെലയിലെ അൽ ശാദി ഫുട്ബോൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.
മബെല കെഎംസിസി യുടെ പ്രവർത്തകരും, കുടുംബങ്ങളും, അതിഥികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മബെല കെഎംസിസി പ്രവർത്തക സമിതി അംഗങ്ങളെ കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വോളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിംഗ് പ്രവർത്തക സമിതി അംഗങ്ങളും ചേർന്നാണ് ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകിയത്.

STORY HIGHLIGHTS:A grand family iftar was organized under the auspices of the Muscat KMCC Mabela Area Committee.