വ്യാജ സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

മസ്കത്ത് | ഔദ്യോഗിക വെ ബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

വ്യാജ വെബ്സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ സർക്കാർ വെബ്സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോർട്ടലുകൾ നിർമിച്ച് ആളുകളുടെ ബേങ്ക് വിവരങ്ങൾ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നു.

ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള പേരിൽ വെബ്സൈറ്റ് നിർമിക്കുകയും പെ യന്റുകളും, ഫീസ് അടവുകളും നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതി.
വെബ്സൈറ്റുകൾ വഴിയോ സാമൂഹിക മാധ്യമങ്ങൾ വഴിയോ ബേങ്ക് വിവരങ്ങളോ മറ്റോ കൈ മാറതരുതെന്നും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.
സെൻസിറ്റീവ് ഡാറ്റയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
ഡിജിറ്റൽ മേഖലയിൽ ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ വ്യക്തിഗത വിവരങ്ങളും മറ്റും നേടി ഇലക്ട്രോണിക് തട്ടിപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് അത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറയുന്നത്.
അതേസമയം, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെ പാവേർഡ്, എ ടി എമ്മുകളുടെ വ്യക്തിഗത തിരിച്ചറിയൽ നമ്പ റുകൾ, സെക്യൂരിറ്റി നമ്പർ (സി സി വി), ഒ ടി പി എന്നിങ്ങനെ യുള്ള രഹസ്യ വിവരങ്ങൾ അപരിചിതരുമായി പങ്കിടരുതെന്ന് ബന്ധപ്പെട്ടവർ എല്ലായ്പ്പോഴും ഓർമിപ്പിക്കുന്നതാണ്.
STORY HIGHLIGHTS:The Royal Oman Police have arrested two foreigners who committed fraud by creating fake websites.
