News

12 ദിവസത്തെ ‘ഗ്രാൻഡ് ടൂർ ഓഫ് ഒമാൻ’ ആരംഭിക്കുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം

ഒമാൻ:ഒമാനില്‍ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി 12 ദിവസത്തെ ‘ഗ്രാൻഡ് ടൂർ ഓഫ് ഒമാൻ’ ആരംഭിക്കുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു.

ഇതിനായി ക്രിയാത്മകമായ നിർദേശങ്ങള്‍ സമർപ്പിക്കാൻ മന്ത്രാലയം കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങളെ ക്ഷണിച്ചു.

ഒമാന്റെ സാംസ്കാരിക പൈതൃകം, ഭൂപ്രകൃതികള്‍, വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങള്‍ എന്നിവ കൈമാറുന്നതിനായാണ് രാജ്യത്തെ പൈതൃക ടൂറിസം മന്ത്രാലയത്തിനു കീഴില്‍ ‘ഗ്രാൻഡ് ടൂർ ഓഫ് ഒമാൻ’ അവതരിപ്പിക്കുന്നത്.

സുല്‍ത്താനേറ്റിൻറെ വൈവിധ്യമാർന്ന സംസ്കാരത്തിലും ഭൂപ്രകൃതിയിലും സഞ്ചാരികള്‍ക്ക് സജീവമായി ഇടപഴകാൻ കഴിയുന്ന ഓഫ്-റോഡ് സാഹസികതകളും ഇൻററാക്ടീവ് പ്രവർത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ആവും പദ്ധതി.

വെറും കാഴ്ചകള്‍ കാണുന്നതിനപ്പുറമുള്ള യാത്ര സൃഷ്ടിക്കുക എന്നതിലൂടെ വിനോദസഞ്ചാരികള്‍ക്ക് ഒമാനുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ അവസരം ലഭിക്കുക വഴി സന്ദർശകർക്ക് ഒമാനിലെ ഏറ്റവും മികച്ച യാത്രാ അനുഭവം പദ്ധതിയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്നും മന്ത്രാലയം വ്യക്തമാക്കി.

സന്ദർശകർക്ക് ആകർഷകവും ആഴത്തിലുള്ളതുമായ ടൂറിസം അനുഭവം സമ്മാനിക്കുന്ന പദ്ധതി രൂപകല്‍പ്പന ചെയ്യാനുള്ള നിർദേശങ്ങള്‍ സമർപ്പിക്കാൻ മന്ത്രാലയം കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങളെ ക്ഷണിച്ചിട്ടുണ്ട്. നടപ്പാതകളും ഓഫ്-റോഡ് റൂട്ടുകളും ഉള്‍ക്കൊള്ളുന്ന വിശദമായ യാത്രാ പദ്ധതിയടക്കം കണ്‍സള്‍ട്ടൻസികള്‍ നല്‍കണം.

ടൂറിസ്റ്റ് റൂട്ടുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് അവശ്യ സേവനങ്ങള്‍, എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശദമായ റോഡ് മാപ്പ് നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടു. യാത്രയില്‍ ഉയർന്ന നിലവാരം ഉറപ്പാക്കാനാണ് ഈ നടപടി.

ഗ്രാൻഡ് ടൂർ പദ്ധതി രാജ്യത്തെ വിവിധ ഗവർണറേറ്റുകള്‍ക്കായുള്ള ടൂറിസം വികസന പദ്ധതികളുമായി ചേർന്നു നില്‍ക്കുകയും ഒമാന്റെ ‘ടോപ്പ്-ബ്രാൻഡ് സിഗ്നേച്ചർ അനുഭവങ്ങള്‍’ സംയോജിപ്പിക്കുകയും ചെയ്യും. ടെൻഡർ ബോർഡിന്റെ വെബ് സൈറ്റ് വഴി ഓണ്‍ലൈൻ ആയാണ് ടെൻഡറുകള്‍ സമർപ്പിക്കേണ്ടത്.

മാർച്ച മുപ്പത് വരെ ടെണ്ടർ ഡോക്ക്യൂമെന്റ വാങ്ങാം .ഏപ്രില്‍ 22 ആണ് ഗ്രാൻഡ് ടൂർ പദ്ധതിക്കായി ബിഡുകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി.

STORY HIGHLIGHTS:Oman’s Ministry of Heritage and Tourism announces the launch of a 12-day ‘Grand Tour of Oman’

Related Articles

Back to top button