News
മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവും

മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവും
മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവും, മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ പി ടി കെ ഷമീർ ഉത്ഘാടനം ചെയ്തു.

പി ടി എ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് പി.എ.വി അബൂബക്കർ, സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി, റഫീഖ് ശ്രീകണ്ടാപുരം, ജാസിർ ഒ കെ, മുഹമ്മദ് പിപി,സംസാരിച്ചു. മുഹമ്മദ് കുഞ്ഞി ചുഴലി, നിസാർ ചുഴലി, റഹീസ് ചപ്പൻ, നൗഷാദ് ശ്രീകണ്ടപുരം,ഷമീർ എം.കെ,സാബിത് ചുഴലി, സുബൈർ ആലക്കോട് സംബന്ധിച്ചു. അബ്ദുൽ ഖാദർ മൗലവി പ്രാർത്ഥന നടത്തി.
സുനുറാസ് ഇരിക്കൂർ സ്വാഗതവും, മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Muscat KMCC Irikkur Mandal Anniversary and Baithurahma Announcement
Follow Us