News

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നല്‍കി ഒമാൻ കാലാവസ്ഥ വകുപ്പ്

ഒമാൻ:ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒമാന്‍റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച്‌ നാല് മുതല്‍ ഏഴു വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അതേസമയം അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. അറബി കടലില്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങള്‍ ഉയരും. ഇത് ദൃശ്യപര്യത കുറയ്ക്കുമെന്നും യാത്ര ചെയ്യുന്നതിനെയും മറ്റും ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS:Oman Meteorological Department warns of strong winds

Related Articles

Back to top button