Travel

ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം.

ഒമാൻ:ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്ബനിയായ അല്‍ഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്.

ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനില്‍ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകള്‍ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്ബത് മണിക്കുമാണ് മസ്‌കത്തില്‍ നിന്നും ബസുകള്‍ സർവീസ് ആരംഭിക്കുന്നത്.

അജ്മാനില്‍ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകള്‍ ഉണ്ടാകും.1998ല്‍ ആരംഭിച്ച സ്വദേശി ഗതാഗത കമ്ബനിയാണ് അല്‍ ഖഞ്ചരി. ഒമാനിലെ ദുകം ഗവർണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അല്‍ ഖഞ്ചരി സർവീസ് നടത്തുന്നുണ്ട്. ഉംറ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മക്കയിലും മദീനയിലും പോകുന്നവർ മസ്‌കത്തില്‍ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സർവീസുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളില്‍ തിരക്കും വർധിച്ചിട്ടുണ്ട്.

അതേസമയം, അജ്മാൻ സർവീസുകള്‍ ആരംഭിച്ചത് അജ്മാൻ വഴി ദുബൈയിലേക്ക് പോകുന്നവർക്ക് അനുഗ്രഹമാണ്. ദുബൈയില്‍ ടൂറിസ്റ്റ് വിസ നിയമങ്ങള്‍ കർശനമാക്കിയതോടെ മറ്റു എമിറേറ്റുകള്‍ വഴി ദുബൈയിലേക്ക് പോകുന്നവരും നിരവധിയാണ്. ഒമാനില്‍ നിന്നുളള ഇത്തരം യാത്രക്കാർക്ക് അജ്മാൻ സർവീസ് ഏറെ ഉപകാരപ്പെടും.

STORY HIGHLIGHTS:New bus service from Oman to Ajman begins.

Related Articles

Back to top button