Health

കൃത്രിമ നിറങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ‘മറഗാട്ടി’ ചിക്കൻ സ്റ്റോക്ക് ക്യൂബുകൾക്ക് ഒമാനിൽ നിരോധം ഏർപ്പെടുത്തി.

ഒമാൻ: ” മറഗാട്ടി’ ബ്രാൻഡ് ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഫുഡ് സേഫ്റ്റി ആന്റ് ഖ്വാളിറ്റി സെന്റർ (എഫ് എസ് ഖ സി).

ഉത്പന്നത്തിൽ നിരോധിത കൃത്രിമ നിറങ്ങളായ ഡിമെഥൈൽയെല്ലോ, സുഡാൻ I, സുഡാൻ IV എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർ ന്നാണ് നടപടി. ഈജിപ്തിൽ നിന്നുള്ള ഉത്പ ന്നമാണ് “മറഗാട്ടി’ ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ.

01/11/2026 വരെ കലാവധിയുള്ള ഉത്പന്നത്തിലാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം
കണ്ടെത്തിയത്.

ഉപഭോക്താക്കൾ ഭക്ഷ്യ സുരക്ഷാഅധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നുംസുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർഅറിയിച്ചു.

സംശയനിവാരണത്തിനായി ഫുഡ് സേഫ്റ്റി ആന്റ് ഖ്വാളിറ്റി സെന്റർ വെബ്സൈറ്റോ ഹെൽപ്പ് ലൈൻ നമ്പറുകളോ ഉപയോഗിക്കാവുന്നതാണ്.

STORY HIGHLIGHTS:’Maragatti’ chicken stock cubes have been banned in Oman after artificial colours were found.

Related Articles

Back to top button