News

ഒഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ മരണപ്പെട്ടു

മസ്‌കറ്റ്: മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.

നവാഫ് ഇബ്രാഹിം ഒമാനിലെ നിസ്‌വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ആണ്.

ഭൗതികശരീരം ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യയും മകനും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

STORY HIGHLIGHTS:Doctor from Malappuram dies in Oman after being swept away by floodwaters

Related Articles

Back to top button