News

ഒമാനിൽ ഏറ്റവും വിലയേറിയ മൊബൈൽ നമ്പർ ലേലത്തിലൂടെ വിറ്റു.

ഒമാൻ:ഒമാനിൽ ഏറ്റവും വിലയേറിയ മൊബൈൽ നമ്പറായ വോഡഫോൺന്റെ 77777777 യെന്ന നമ്പർ ലേലത്തിലൂടെ 429,500 റിയാലെന്ന റെക്കോർഡ് വിലയ്ക്കാണ് വോഡഫോൺവിറ്റത്.

ലേലത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും സേവനപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് വോഡഫോൺ പ്രഖ്യാപിച്ചു.


‘ഡയമണ്ട്’, ‘ഗോൾഡ്’ നമ്പറുകൾ ഉൾപ്പെട്ട ലേലത്തിൽ ആകെ ആറ് നമ്പറുകളാണ് വിറ്റത്.

ഈ നമ്പറുകളുടെ വിൽപ്പനയിൽ നിന്നുള്ള എല്ലാ വരുമാനവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് വോഡഫോൺ അറിയിച്ചു. 777777777 നമ്പറിന്റെ പുതിയ ഉടമയെ കമ്പനി അഭിനന്ദിച്ചു.

77777777 എന്ന നമ്പർ ആദ്യമായി ഉൾപ്പെടുത്തിയ ലേലമാണിതെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. ലേലത്തിൽ വോഡഫോണിന്റെ 171 ഡയമണ്ട് നമ്പറുകളും 29 ഗോൾഡ് നമ്പറുകളും ഉൾപ്പെടെ ആകെ 200 പ്രീമിയം നമ്പറുകളാണുണ്ടായിരുന്നത്.

STORY HIGHLIGHTS:The most expensive mobile number in Oman was sold at auction.

Related Articles

Back to top button