News

വാദി കബീർ വ്യാവസായിക മേഖലയി ലെ വർക്ക് ഷോപ്പിൽ വൻ തീ പിടിത്തം

മസ്കത്ത് :വാദി കബീർ വ്യാവസായിക മേഖലയി ലെ വർക്ക് ഷോപ്പിൽ വൻ തീ പിടിത്തം. ആർക്കും പരിക്കുകളൊന്നുമില്ലെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

ഒരു അലങ്കാര, നിർമ്മാണ കരാർ വർക്ക് ഷോപ്പിൽ വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. അഗ്‌നിശമന സേനാംഗഗങ്ങൾ എത്തി നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തിൽ വൻനാശനഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശത്താകെ പുക നിറഞ്ഞുനിന്നു. ഏറെ സാഹസപ്പെട്ടാണ് തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. തീ പിടിത്ത കാരണം അറിവായിട്ടില്ല.

STORY HIGHLIGHTS:Massive fire breaks out at workshop in Wadi Kabir industrial area

Related Articles

Back to top button