News

വിദേശികള്‍ക്കും ഇനി ഒമാനി പൗരത്വം ലഭിക്കും

ഒമാൻ:ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്കരിച്ച്‌ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കി.

2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ചതിന് ശേഷം പൊതുതാത്പര്യവും കൂടി മുൻനിർത്തിയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിലാണ് പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും ചട്ടങ്ങളില്‍ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച്‌ തീരുമാനമെടുക്കുകയും ചെയ്യും. അതേസമയം, കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.

പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഗണിക്കാനുള്ള അധികാരം കോടതികള്‍ക്കില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂർത്തിയാകാത്തവർക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകില്ല.

ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിൻവലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ വ്യക്തികള്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അർഹരായിരിക്കും. പൗരത്വം നല്‍കിയെന്നോ പുനഃസ്ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് നിലവില്‍ വരുന്ന തീയതി മുതലാണ് ഇതിന് അർഹതയുണ്ടാകുക.
അതേസമയം, നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഒന്നിലേറെ തവണ ഒമാനി പൗരത്വം നല്‍കില്ല.

നിയമപ്രകാരം ഒരാള്‍ യഥാർഥ ഒമാനിയാകുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍

ഒമാനി പിതാവിന് സുല്‍ത്താനേറ്റിലോ വിദേശത്തോ ജനിച്ച വ്യക്തി, ഒരു ഒമാനി പിതാവിന് വിദേശത്തോ സുല്‍ത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ മുത്തച്ഛൻ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കില്‍ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.

ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാർഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സാഹചര്യവുമാണെങ്കില്‍ പൗരത്വം ലഭിക്കാൻ സാധ്യതയുണ്ട്. ആദരവും വിശ്വാസവും ലംഘിക്കുന്ന കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്. അതേസമയം, നിലവില്‍ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കേണ്ടതുണ്ട്.

വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകള്‍

1. 15 വർഷത്തില്‍ കൂടുതല്‍ കാലയളവ് സുല്‍ത്താനേറ്റില്‍ നിയമവിധേയവും തുടർച്ചയായതുമായ താമസം ഉണ്ടെങ്കില്‍ അപേക്ഷിക്കാം. ഒരു വർഷം 90 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ രാജ്യത്തിന് പുറത്താണെങ്കിലും തുടർച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
2. അറബി വായിക്കുകയും എഴുതുകയും ചെയ്യുക.
3. നല്ല സ്വഭാവം നല്ല പെരുമാറ്റം.
4. വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിന് മുൻപ് ശിക്ഷിക്കപ്പെട്ടവരാവരുത്.
5. നല്ല ആരോഗ്യവാനാും, ചട്ടങ്ങളില്‍ പ്രതിപാദിച്ച പകർച്ചവ്യാധികളുമുണ്ടാകരുത്.
6. തന്റെയും ആശ്രിതരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ നിയമാനുസൃത വരുമാന സ്രോതസ്സ്.

7. രാജ്യത്ത് ജനിക്കുകയോ സാധാരണ താമസം ഇവിടെയോയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പിതാവിന് അനുസരിച്ച്‌ ഒമാനി പൗരത്വം ഉണ്ടാകും.

സ്വന്തമായോ മറ്റൊരാള്‍ക്കോ വേണ്ടിയുള്ള പൗരത്വത്തിനായി അപേക്ഷിക്കാനോ, പൗരത്വം ത്യജിക്കാനോ, അധികൃതർക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ തെറ്റായ രേഖകള്‍ സമർപ്പിക്കുകയോ ചെയ്താല്‍ പരമാവധി മൂന്ന് വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. കൂടാതെ, 5000 മുതല്‍ 10,000 ഒമാനി റിയാല്‍ വരെ പിഴ ഈടാക്കും. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കും.

STORY HIGHLIGHTS:Foreigners will now also be able to obtain Omani citizenship

Related Articles

Back to top button