Event

മസ്‌കറ്റിൽ ഇന്ന് ഗതാഗത നിയന്ത്രണം.

മസ്കറ്റ്:അയൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പ് പ്രമാണിച്ച് മസ്‌കറ്റിൽ 2025 ഫെബ്രുവരി 8 ശനിയാഴ്ച മസ്‌കത്ത് ഗവർണറേറ്റിൽ ഭാഗികമായി ഗതാഗതം അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ആർ‌ഒ‌പി) ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചു.

നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവ ഉൾപ്പെടുന്ന അയൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.

സൈക്ലിംഗ് മത്സരം ഡബ്ല്യു മസ്‌കത്ത് ഹോട്ടലിന് പിന്നിൽ നിന്ന് ആരംഭിച്ച് വിദേശകാര്യ മന്ത്രാലയ ട്രാഫിക് സിഗ്നൽ വഴി  റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് ട്രാഫിക് സിഗ്നലിൽ വലത്തേക്ക് തിരിഞ്ഞ് കൾച്ചർ റൗണ്ട്എബൗട്ടിലേക്ക് നീങ്ങും.

അവിടെ നിന്ന്, ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നിൽ നിന്ന് അതേ റൂട്ടിലൂടെ അൽ സറൂജ് ട്രാഫിക് സിഗ്നലിൽ  ദർസൈത്ത്-ഖുറം റോഡിലേക്ക് ഇടത്തേക്ക് തിരിയുകയും അൽ ബുസ്താൻ, വാദി  കബീർ വഴി മത്ര കോർണിഷിലേക്ക് തുടരുകയും ചെയ്യും.



തുടർന്ന് റൂട്ട് ദർസൈത്ത് ട്രാഫിക് ലൈറ്റുകളിലേക്ക് നീങ്ങുകയും, ഇടത്തേക്ക് തിരിഞ്ഞ് റുവിയിലേക്കും, വാദി അദയ് വഴി  അമറാത്തിലെക്ക് നീങ്ങും.  തുടർന്ന് അൽ അമറാത്ത് പോലീസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ട് എബൗട്ടിൽ നിന്ന് വാദി അദയ്, വത്തയ വഴി ഖുറമിലേക്ക് തിരിച്ച് വിദേശകാര്യ ഒടുവിൽ ആരംഭ സ്ഥാനത്തേക്ക് അവസാനിക്കും.

മത്സര വഴികളിൽ  റോഡുകളുടെ ഇരുവശത്തും പാർക്കിംഗ് നിരോധിക്കും. വാഹനമോടിക്കുന്നവർ അസൗകര്യം ഒഴിവാക്കാൻ അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നതായും റോയൽ ഒമാൻ പോലിസ് അറിയിച്ചു.

STORY HIGHLIGHTS:Traffic restrictions in Muscat today.

Related Articles

Back to top button