തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം.
ഒമാൻ:തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം.
2022ലെ രാജകീയ ഉത്തരവും 2023ലെ രാജകീയ ഉത്തരവ് പ്രകാരമു
ള്ള തൊഴിൽ നിയമവും മുൻ നിർത്തിയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഓഫും പൊതു അവധിദിനവും ഒന്നിച്ചുവന്നാൽ 2022ലെരാജകീയ ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണം.
സ്ഥാപനത്തിലോ കമ്പനിയിലോ നിലവിൽ തന്നെ തൊഴിലാളികൾക്ക് അനുകൂലമായ സംവിധാനം ഉണ്ടെങ്കിലും, ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നടപ്പാക്കും.
അത്തരം സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് അനുയോ ജ്യമായ നഷ്ടപരിഹാരം ലഭി ക്കുന്നുണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നു.
പ്രതിവാര ഓഫ് ദിവസമോ,പൊതു അവധിദിനമോ ഓവർ ടൈം ജോലി ചെയ്യേണ്ടിവന്നാൽ തൊഴിൽ നിയമത്തിന്റെ 72-ാം അനുച്ഛേദം അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS:The Ministry of Labor has clarified compensation for workers who fall on a public holiday on the same day of their weekly off.