EducationNews

ഇന്ത്യൻ സ്കൂള്‍ ബോർഡ് തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു

പി.ടി.കെ ഷമീർ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി

മസ്‌കറ്റ്‌: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേരെ തെരെഞ്ഞെടുത്തു.

ഒമാനിലെ 22 ഇന്ത്യൻ സ്‌കൂളുകളെയും ഭരിക്കുന്ന ഭരണ സമിതിയായ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഇന്ന് (ശനിയാഴ്ച) രാവിലെ എട്ട് മുതൽ അഞ്ച് വരെ മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ മൾട്ടി പർപസ് ഹാളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. രാത്രി എട്ടരയോടെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നാല് മലയാളികൾ അടക്കം എട്ട് സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. ഇവരെ കൂടാതെ സയ്യിദ് അഹമദ് സൽമാൻ, ആർ ദാമോദർ കാട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിൽ നിലവിൽ ബോർഡ് അംഗങ്ങളായിരുന്ന ഷമീർ പി ടി കെ, കൃഷ്‌ണേന്ദു, സയ്യിദ് അഹമദ് സൽമാൻ, നിതീഷ് കുമാർ എന്നിവർക്ക് പുറമെ ഡോ. സജി ഉതുപ്പാൻ, വിജയ് ശരവണ ശങ്കരൻ, പ്രഭാകരൻ കൃഷ്ണമൂർത്തി, ദാമോദർ ആർ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

തെരഞ്ഞെടുപ്പിൽ പി ടി കെ ഷമീറിനാണ് ഏറ്റവും മികച്ച കൂടുതൽ വോട്ട് ലഭിച്ചത് (594), 550 വോട്ട് നേടിയ ആർ. ദാമോദർ കാട്ടി രണ്ടാമതും 496 വോട്ട് ലഭിച്ച അഹമദ് സൽമാൻ മൂന്നാമതും എത്തി. കൃഷ്‌ണേന്ദു 440ഉം നിതീഷ് 432 വോട്ടുകൾ നേടി.

ഡോ. സജി ഉതുപ്പാൻ 407, വിജയ് ശരവണ ശങ്കരൻ 268, പ്രഭാകരൻ കൃഷ്ണമൂർത്തി -231 എന്നിങ്ങനെയാണ് പരാജയപ്പെട്ട മറ്റുള്ളവരുടെ വോട്ടുനില.

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ വിദ്യാർഥികളുടെ 5125 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുണ്ടായിരുന്നത് അതിൽ 3,506 പേരാണ് വോട്ടുരേഖപ്പെടുത്തിയത് 67 ശതമാനമാണ് ഇത്തവണത്തെ പോളിങ്. ഇതിൽ 85 വോട്ട് അസാധുവായിരുന്നു.

ബാബു രാജേന്ദ്രന്‍ ചെയര്‍മാനായ കമ്മീഷന്റെ നേതൃത്വത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടന്ന് കൊണ്ടിരിക്കുന്നത്. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19 ന് തന്നെ അപേക്ഷ സമര്‍പ്പിക്കണം. 22 ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്‍മാന് കൈമാറുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

STORY HIGHLIGHTS:Indian School Board Elections; Winners Announced

Related Articles

Back to top button