ഒമാനിലെ ബി എൽ എസ് കളക്ഷൻ സെന്ററുകൾക്ക് 2025 ജനുവരി 19 മുതൽ മാറ്റം
മസ്‌കറ്റ്: പാസ്‌പോർട്ട്, വിസ അപേക്ഷാ പ്രക്രിയകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഒമാനിലെ ഇന്ത്യൻ എംബസിയുടെ വിശ്വസ്ത പങ്കാളിയാണ് ബി എൽ എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്.
ഒമാനിലെ ബി എൽ എസ് കളക്ഷൻ സെന്ററുകൾക്ക് 2025 ജനുവരി 19 മുതൽ മാറ്റം വരും. മസ്‌കറ്റിന് പുറത്തുള്ള സ്ഥലങ്ങളിൽ ഇതുവരെ ഗ്ളോബൽ മാണി എക്സ്ചേഞ്ചുകൾ വഴിയാണ് സേവനങ്ങൾ നടത്തിയിരുന്നത്. എന്നാൽ 2025 ജനുവരി 19 മുതൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ചുകൾ വഴിയായിരിക്കും സേവനങ്ങൾ ലഭ്യമാവുക.
2025 ജനുവരി 19 മുതൽ മറ്റെവിടെയെങ്കിലും അപേക്ഷ സമർപ്പിച്ചാൽ ബി എൽ എസ് ഉത്തരവാദിയായിരിക്കില്ലെന്നും ഓർമിപ്പിച്ചു.
കളക്ഷൻ സെന്ററുകൾ ക്രമ നമ്പർ, ശേഖരണ കേന്ദ്രങ്ങൾ, ബന്ധപ്പെടേണ്ട വ്യക്തി, പുതിയ സ്ഥലം, ടെലിഫോൺ നമ്പർ, മൊബൈൽ നമ്പർ എന്നിവ ക്രമത്തിൽ
ന്യൂ സലാല, ശരത്.പി.വി., ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, അൽ സലാം സ്ട്രീറ്റ്, ന്യൂ സലാല, 23288352, 91373589
സോഹർ മെയിൻ, ബിജു ചെറിയാൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, സുഹാർ സൂഖ്, അൽ ഹമ്പാർ സ്ട്രീറ്റ്, 26840812, 93831046
നിസ്‌വ, സാന്റോ.പി.ബി, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, മദ്യൻ ഇൻഡസ്ട്രിയൽ സിറ്റി, ഷെൽ പെട്രോൾ സ്റ്റേഷന് സമീപം, 22146504, 98970964
സുർ, മുഹമ്മദ് റാസൽ, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, മുസാബ് ബിൻ ഒമീർ പള്ളി എതിർവശത്ത്., ബാങ്ക് മസ്‌കറ്റ് എടിഎം ന് സമീപം, 25535970, 93613660
ഇബ്രി, അഭിലാഷ്.എം.വി, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, മക്ക ഹൈപ്പർമാർക്കറ്റിനുള്ളിൽ -ഇബ്രി, 25880621, 92115918
ദുകം, നജാഷ് നജീബ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, ഷെൽ പെട്രോൾ പമ്പിന് സമീപം, മെയിൻ ബസ് സ്റ്റേഷൻ – ദുകം, 22842099, 71752895
ഖസാബ്, ഷാഹുൽ ഹ്മീദ്. എൻ.എസ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, കൊമേഴ്‌സ്യൽ ഏരിയ, ബാങ്ക് മസ്‌കറ്റ്ന് പിന്നിൽ, 26832064, 92846651
ഫലജ് അൽ ഖബൈൽ (ഷിനാസ്), സെന്തിൽ കുമാർ.എം, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, സുഹാർ ഡൗണ്ടൗൺ മാൾ, മഷാൽ അൻ നൂർ സ്ട്രീറ്റ് – ഫലജ് അൽ ഖബൈൽ, 26949832, 92460772
ബുറൈമി, ഷാഹിൻ മിയ, ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് സമീപം, അൽ മഹാ മാർക്കറ്റിംഗ് സെന്ററിന് എതിർവശത്ത്, സാറ അൽ ഖദീം, സനയയ്ക്ക് സമീപം, 2564 3160, 92206457.
STORY HIGHLIGHTS:Changes to BLS collection centers in Oman from January 19, 2025