Tourism

സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്‌ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ.

മസ്കറ്റ്:സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്‌ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ. സന്ദർശക അനുഭവവും മാനേജ്മെന്റും മെച്ച പ്പെടുത്തുന്നതിന്റെ ഭാഗാമായണ് നിശ്ചിത സന്ദർശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആന്റ് സയൻസ് വിഭാഗം അറിയിച്ചു.

ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യങ്ങളിൽ ഉയർന്നതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയിരികുന്നത്.

വിനോദ സഞ്ചാരി കൾക്ക് 8.4 റിയാൽ, താമസക്കാർക്ക് 3.100 റിയാൽ, സ്വദേശികൾക്ക് 1.50 റി യാലുമായിക്കും ടിക്കറ്റ് നിരക്ക് എന്നാണ് അറിയാൻ കഴിയുന്നത്. അതേ സമയം, അഞ്ച് നേരത്തെ പ്രാർഥനകൾക്കായി മസ്‌ജിദ് മുസ്ലി മീങ്ങൾക്ക് തുറക്കുമെന്നും പള്ളിയിലെ സാംസ്‌കാരിക, ശാസ്ത്രീയ, മത സൗകര്യങ്ങളി ലേക്കുള്ള പ്രവേശനം സൗജന്യമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

തിരക്കേറിയ സീസണുകളിൽ വിനോദസ ഞ്ചാരികളുടെ എണ്ണം വർധി ക്കുന്നതിനാൽ ഈ നീക്കം അനിവാര്യമാണെന്നും പ്ര സ്താവനയിൽ വ്യക്തമാക്കി.

മതപരവും സാംസ്കാരി കവുമായ ഒരു പ്രധാന നാ ഴികക്കല്ലായ മസ്ജിദിന്റെ പവിത്രത നിലനിർത്തുക യും തടസ്സമില്ലാത്ത സന്ദർശക അനുഭവം ഉറപ്പാക്കു കയും ചെയ്യുമ്പോൾ വർധിച്ചുവരുന്ന തിരക്കിനെ ഉൾക്കൊള്ളാൻ പാടുപെടുകയാണ്. മസ്ജദി ന്റെ സാംസ്കാരി കവും ചരിത്ര പരവുമായ സ മ ഗ്ര ത കാത്തു സൂക്ഷിച്ച് വലിയ ജനക്കൂട്ടത്തെ നി യന്ത്രിക്കുന്നതിനായി അധികൃതർ സ്വകാര്യ മേഖലയുമായി കൈകോർത്തതായും സുൽ ത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആന്റ് സയൻസ് വിഭാഗം അറിയിച്ചു.

കരാർ പ്രകാരം സന്ദർശകരുടെ പ്രവേശനം സംഘടിപ്പിക്കുകയും മാന്യമായ വസ്തങ്ങൾ നൽകുകയും ചെയ്യും. സന്ദർശകരുടെ പ്രയോജന ത്തിനായി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളെയും നിയമിച്ചിട്ടുണ്ട്. ഗാലയിൽ 2001ൽ നിർമാണം പൂർത്തിയാക്കിയ ഗ്രാന്റ് മസ്‌ജിദ് അന്നത്തെ ഭരണാധികാരി പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആണ് ഉദ്ഘാടനം നിർ വഹിച്ചത്.

STORY HIGHLIGHTS:Authorities have introduced a fee to visit the Sultan Qaboos Grand Mosque.

Related Articles

Back to top button