News

ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും.

ഒമാൻ:
ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകും. ഇതു സംബന്ധിച്ച ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തെ വികസനത്തിന് നിർണായകമായ പങ്കുവഹിച്ച ഭരണാധികാരികളുടെ ഓർമ്മ പുതുക്കുകയും അവരുടെ നേതൃത്വം അടുത്ത തലമുറകൾക്ക് പ്രചോദനമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


മസ്‌കത്ത്- ദാഖിലിയ- ദാഹിറ- ബുറൈമി ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന 388 കിലോമീറ്റർ പാത (മസ്‌കത്തിലെ ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ ബുറൈമിയിലെ ഹഫീത് ബോർഡർ ക്രോസിംഗ് വരെ) ഇനി സുൽത്താൻ തുവൈനി ബിൻ സഈദ് റോഡ് എന്ന് അറിയപ്പെടും.

ശർഖിയ എക്‌സ്പ്രസ് വേ ബിദിബിദ് ഇന്റർസെക്ഷൻ മുതൽ സൂർ സൂഖ് വരെയുള്ള 250 കിലോമീറ്റർ പാത) ഇനി സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് എന്ന് അറിയപ്പെടും.
പുതുതായി നിർമിക്കുന്ന ഖസബ്-ലിമ-ദിബ 72 കിലോമീറ്റർ പാതയുടെ പേര് സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് എന്നാകും.

തെക്ക്-വടക്കൻ ബാത്തിനകളെ ബന്ധിപ്പിക്കുന്ന തീരദേശ പാത (ഖത്മത് മിലാഹ ഇന്റർസെക്ഷൻ മുതൽ ഹൽബാൻ ഇന്റർസെക്ഷൻ വരെയുള്ള 244 കിലോമീറ്റർ) ഇനി സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ് എന്നായിരിക്കും പേര്. നിസ്‌വ- സലാല 857 കിലോമീറ്റർ പാത സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് എന്ന് അറിയപ്പെടും.

ഖുറം ഇന്റർസെക്ഷൻ മുതൽ ഖത്മത് മിലാഹ ബോർഡർ ക്രോസിംഗ് വരെയുള്ള മസ്‌കത്ത്- ബാത്തിന 300 കിലമീറ്റർ പാത സുൽത്താൻ ഖാബൂസ് ബിൻ സഈദ് റോഡ് എന്നും നാമകരണം ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി (ഒ എന്‍ എ) റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHTS:Major roads in various governorates of Oman will be named after former rulers.

Related Articles

Back to top button