News

സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കി.

ഒമാൻ:സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കി.

ഒമാൻ വിഷൻ 2040ന്റെ സ്തംഭങ്ങളും മുൻഗണനകളും കഴിഞ്ഞ അഞ്ച് വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളും പ്രദർശിപ്പിക്കുന്നതാണ് സ്റ്റാമ്ബ്.

സമ്ബദ്‌വ്യവസ്ഥയും വികസനവും, ജനങ്ങളും സമൂഹവും, ഭരണവും സ്ഥാപനപരവുമായ പ്രകടനം, സുസ്ഥിര പരിസ്ഥിതി എന്നിവയിലെ പ്രധാന പുരോഗതികള്‍ സ്റ്റാമ്ബ് എടുത്തുകാണിക്കുന്നു. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ ഫോട്ടോ പതിച്ച ലിമിറ്റഡ് എഡിഷൻ സ്വർണ സ്റ്റാമ്ബും പുറത്തിറക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. store.omanpost.om എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി മുൻകൂട്ടി ഓർഡർ ചെയ്ത് അപൂർവ സ്റ്റാമ്ബ് സ്വന്തമാക്കാം.

STORY HIGHLIGHTS:Oman Post has released a special postage stamp as part of the accession anniversary.

Related Articles

Back to top button