News
ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക്

ഒമാൻ:അൽധകാലിയ ഗവർണറേറ്റിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി റെസ്‌ക്യൂ ടീമുകൾ അപകടസ്ഥലത്ത് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. രണ്ട് മരണങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ മരണസംഖ്യ മൂന്നായി. മറ്റ് ഒമ്പത് പേർക്ക് വ്യത്യസ്ത പരിക്കുകൾ പറ്റി, അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡുകളിൽ, പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ആവർത്തിച്ചു.
STORY HIGHLIGHTS:Three people died and several were injured in a collision between a bus and a truck.


Follow Us