ബാൽക്കണിയിൽ വസ്ത്രങ്ങൾ അലക്കിയിടുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ: തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ അലക്കിയിടുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.
ഇങ്ങനെ ചെയ്യുന്നവർക്ക് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
നഗര സൗന്ദര്യത്തിന് കോട്ടംതട്ടുന്ന പ്രവർ ത്തിയായതിനാലാണ് അധികൃതർ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. അടുത്തിടെ പലതാമസക്കാരും ഇക്കാര്യം ഒന്നും ശ്ര ദ്ധിക്കാതെയാണ് ഫ്ലാറ്റുകളിലും തമാസസ്ഥലത്തും വസ്ത്രങ്ങൾ അലക്കിയിടുന്നത്.
ഇത് വർധിച്ചതോടെയാണ് അധികൃതർ രംഗത്തെ ത്തിയിരിക്കുന്നത്.
എന്നാൽ, മറയുള്ള ബാൽക്കണികളിൽ വസ്ത്രം ഉണക്കാൻ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. നഗരത്തിലെ പാർപ്പിട മേഖലകളിലും മറ്റുമായി വിദേശികൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിലാണ് കൂടുതലായി വസ്ത്രങ്ങൾ മറയൊന്നുമില്ലാതെ അലക്കിയിടുന്ന പ്രതിഭാസം കണ്ടുവരുന്നത്.
ഇത്തരം പ്രവണതകൾക്കെതിരെ കെട്ടിട ഉടമകളും താമസക്കാർക്ക് ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകാറുണ്ട്.
മൂന്ന് നിലയിൽ കൂടുതൽ ഉയരമുള്ള താമസ കെട്ടിടങ്ങളിൽ ഓരോ താമസ ഫ്ലാറ്റുകൾക്കും പ്രത്യേകം ബാൽക്കണികൾ ഉറപ്പുവരുത്തണമെന്ന് നഗരസഭ നിർദേശിച്ചു.
ആവശ്യമായ മറകൾ ഉറപ്പുവരുത്തുകയും വേണം. ബാൽക്കണികൾ മറക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നുംനഗരസഭാ അധികൃതർ നിർദേശിച്ചു.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മസ്കത്ത് നഗരസഭ മുന്നറിയിപ്പിൽ വ്യക്തമാക്കി.
STORY HIGHLIGHTS:Muscat Municipality again warns against hanging laundry on balconies