ഇന്നു മുതല്‍ മഴക്ക് സാധ്യത
ഒമാൻ:ഒമാനിൽ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഒമാനില്‍ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കന്ദ്രം അറിയിച്ചു.
അസ്ഥിരമായ കാലാവസ്ഥയുടെ ഭാഗമായി മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, തെക്കൻ ശർഖിയ എന്നിവയുള്‍പ്പെടെ നിരവധി ഗവർണറേറ്റുകളില്‍ വ്യത്യസ്‌ത തീവ്രതയിലുള്ള മഴക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, ദാഖിലിയ ഗവർണറേറ്റിന്‍റെ ചില ഭാഗങ്ങളിലും അഞ്ചു മുതല്‍ 15 മില്ലീമീറ്റർരെ മഴ ലഭിച്ചേക്കാം. മണിക്കൂറില്‍ 18 മുതല്‍ 37.കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, തെക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റിന്‍റെ ചില ഭാഗങ്ങളിലും അല്‍ഹജർ പർവത നിരകളിലും സമാനമായ കലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
STORY HIGHLIGHTS:The Meteorological Department has announced that a low pressure area will affect Oman from Tuesday to Thursday.