ശീതള പാനീയ കുപ്പികളുടെ പുറത്ത് ടാക്‌സ് സ്റ്റാമ്ബുകള്‍ പതിക്കണം
ഒമാൻ:ഒമാനില്‍ അടുത്ത മാസം 31 മുതല്‍ ശീതള പാനീയ കുപ്പികളുടെ പുറത്ത് നിർബന്ധമായും ടാക്‌സ് സ്റ്റാമ്ബുകള്‍ പതിക്കണം.
ഒമാൻ ടാക്‌സ് അതോറ്റിയുടെ, ഉല്‍പന്നങ്ങളില്‍ നികുതി സ്റ്റാമ്ബുകള്‍ പതിക്കുക എന്ന പദ്ധതിയുടെ ഭാഗമാണിത്. സ്റ്റാമ്ബുകളില്‍ നികുതി സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ അടയാളമോ ഡിജിററല്‍ ഡാറ്റാ കോഡോ ഉണ്ടായിരിക്കും. ഇത് നികുതി നല്‍കിയത് സംബന്ധമായ വിവരങ്ങള്‍ അധികൃതർക്ക് അറിയാൻ കഴിയും. രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണ ശൃംഖലകള്‍ വഴി വിപണിയിലെത്തുന്ന ശീതള പാനീയ ഉല്‍പന്നങ്ങള്‍ നികുതി അടച്ചിട്ടുണ്ടോ എന്ന് കണ്ട് പിടിക്കാനും ടാക്‌സ് സ്റ്റാമ്ബകുള്‍ സഹായകമാവും.
2019 മുതലാണ് ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെ നികുതി ഏർപ്പെടുത്തിയത്. സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍, മദ്യം, സ്പിരിറ്റ്, എനർജി ഡ്രിങ് എന്നിവയായിരുന്നു ആദ്യം പട്ടികയിലുണ്ടായിരുന്നത്.
എന്നാല്‍ 2020 മുതല്‍ പഞ്ചസാര, മറ്റു മധുര ഘടകങ്ങള്‍ അടങ്ങിയ പാനീയങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. നിലവില്‍ സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവക്കാണ് നികുതി സ്റ്റാമ്ബുള്ളത്. ഒമാനില്‍ നിന്ന് കയറ്റി അയക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് സ്റ്റാമ്ബ് ബാധകമാവില്ല.
അടുത്ത വർഷം ഏപ്രില്‍ 30 ശേഷം ഒമാനില്‍ ഇറക്കുമതി ചെയ്യുകയോ ഒമാനില്‍ ഉല്‍പാദിപ്പിക്കുകയോ ചെയ്യുന്ന ഈ വിഭാഗത്തില്‍ പെട്ട ഉല്‍പന്നങ്ങളില്‍ നികുതി സ്റ്റാമ്ബ് ഇല്ലെകില്‍ വില്‍പന നിരോധിക്കും. ഉല്‍പാദന സമയത്ത് നേരിട്ടുള്ള സ്റ്റാമ്ബിങ് രീതിയും ഒമാനില്‍ ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പന്നങ്ങളില്‍ നിശ്ചിത സ്ഥലത്ത് സ്റ്റാമ്ബുുകള്‍ പതിക്കുക.
എന്നിങ്ങനെ രണ്ട് തരത്തിലുള്ള സ്റ്റാമ്ബിങ് രീതിയായിരിക്കും നടപ്പിലാവുക.
STORY HIGHLIGHTS:Tax stamps should be affixed on the outside of soft drink bottles