News

അല്‍ ഇത്ഖാൻ 1.0 സഹവാസ ക്യാമ്ബിനു ബർക്ക ഇസ്സ് ഫാമില്‍ നടന്നു.

ഒമാൻ:കൗമാര പ്രായത്തിലുളള വിദ്യാർഥികള്‍ക്കായി ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച അല്‍ ഇത്ഖാൻ 1.0 സഹവാസ ക്യാമ്ബിനു ബർക്ക ഇസ്സ് ഫാമില്‍ നടന്നു.

ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറല്‍ സെക്രട്ടറി കെ.കെ അബ്ബാസ് പട്ടാമ്ബി അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷെഫീർ വാടാനപ്പിള്ളി ഉത്ഘാടനം നിർവഹിച്ചു. ഡോ. ലുഖ്മാൻ ഹക്കീം മുഖ്യാതിഥി ആയി. കെ.എം.സി.സി ബർക്ക യൂണിറ്റ് സെക്രട്ടറി ഖലീല്‍ നാട്ടിക, റൂവി സെന്റർ സെക്രട്ടറി അനസ് ഇളയേടത്ത്, പ്രസിഡന്റ് സാജിദ് അബ്ദുല്ല, ബർക്ക സെന്റർ സെക്രട്ടറി ടി.എ ഷഫീർ, സുഹാർ സെന്റർ സെക്രട്ടറി മൻസൂർഅലി ഒറ്റപ്പാലം, സീബ് സെന്റർ സെക്രട്ടറി അബ്ദുല്‍ കരീം എന്നിവർ സംസാരിച്ചു.

പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ ധാർമികവും ഭൗതികവും അക്കാദമികവുമായ ഉന്നമനമാണ് അല്‍ ഇത്ഖാൻ 1.0 സഹവാസ ക്യാമ്ബ് ലക്ഷ്യമാക്കിയത്. രണ്ടു ദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്ബില്‍ വിദ്യാർത്ഥികള്‍ക്കായി പ്രേത്യകം സജ്ജമാക്കിയ സെഷനുകളില്‍ അഷ്കർ ഇബ്രാഹീം ഒറ്റപ്പാലം, സല്‍മാൻ അല്‍ ഹികമി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാഭ്യാസമെന്നത് കേവലം തൊഴില്‍ നേടാനുള്ള ഉപാധി മാത്രമല്ലെന്നും, മാനവിക മൂല്യങ്ങള്‍ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ക്യാമ്ബ് അഭിപ്രായപ്പെട്ടു.

STORY HIGHLIGHTS:Al Itkhan 1.0 Cohabitation Camp was held at Barka Iss Farm.

Related Articles

Back to top button