നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വെബിനാർ ഡിസംബർ 21 ന്
കേരളാ പ്രവാസി ക്ഷേമനിധി: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വെബിനാർ ഡിസംബർ 21 ന്
മസ്‌കറ്റ്: കേരളാ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ എന്തുചെയ്യണം? ആനുകൂല്യങ്ങൾ എന്തെല്ലാം? എന്നതിനെ കുറിച്ചെല്ലാം പൊതു ജനങ്ങളിലേക്ക് കൂടുതൽ അറിവുകൾ നൽകുന്നതിനായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ വെബിനാർ സംഘടിപ്പിക്കുന്നു.
മുഖ്യാതിഥിയായി കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ വിൽസൺ ജോർജ് പങ്കെടുക്കുന്ന വെബിനാർ 2024 ഡിസംബർ 21 ന് ഒമാൻ സമയം വെകീട്ട് 7:30 ന് ആരംഭിക്കുമെന്ന് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തനാമെന്നും https://meet.google.com/zrs-kgok-ush
എന്ന ഗൂഗിൾ ലിങ്കിലൂടെ വെബിനാറിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്നും കൂടുതൽ വിവരങ്ങൾക്ക് +968 9851 5943, 9640 1648 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
STORY HIGHLIGHTS:Kerala Pravasi Welfare Fund: Webinar organized by Namal Chavakkattukar Oman Chapter on December 21