News

സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു.

ഒമാൻ: സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനപ്പെടുത്തി തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സംവിധാനം പ്രാബ ല്യത്തിൽ വരും.

നിശ്ചിത നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാൻ സാധിക്കുക. സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാൻ പാടില്ല. തൊഴിലാളി നിലവിൽ ജോലി ചെയ്യുന്ന അതേ പ്രഫ ഷനിലേക്ക് മാത്രമെ മാറാൻ പാടുള്ളൂ. ജോലിയുടെ സ്വ ഭാവത്തിന് അനുസൃതമായി മറ്റൊരു സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തൊ ഴിലാളിയുടെ സമ്മതം ഉണ്ടാ യിരിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം. വർക്ക് പെർമിറ്റ് സ്റ്റാറ്റസ് (വിസാ കാലാവധി) നിലവിലുള്ള തൊഴിലാളിയെ മാത്രമെ കൈമാറാൻ സാധി ക്കുകയുള്ളൂ. ആറ് മാസത്തെ വിസാ കാലാവധി ഉണ്ടായിരിക്കണം.

രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മന്ത്രാല യം നിർത്തിവെച്ചതാകരുത്. വർഷത്തില് ആറ് മാസക്കാലം മാത്രമേ ഇത്തരത്തിൽ താത്കാലിക കൈമാറ്റം പാടുള്ളൂ വെന്നും മന്ത്രിതല ഉത്തരവിൽ

പറയുന്നു.

രണ്ട് സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ പാടില്ല. കൂടാതെ നിർദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ പാ
ലിച്ചിരിക്കണം. ഒരു കമ്പനിയു
ടെ ആകെ തൊഴിലാളികളിൽ
50 ശതമാനത്തിൽ അധികം
ജീവനക്കാരെ ഒരേ സമയം
കൈമാറ്റം ചെയ്യാൻ പാടില്ല.

മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റർ ചെയ്ത തൊഴിലാളി കളെക്കാൾ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിൽ നിന്നും സ്വീകരിക്കാൻ പാടില്ല.

താത്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ട ത്തിൽ ട്രാൻസ്ഫ‌ർ കാലയളവ് അവസാനിച്ചതിന് ശേഷവും ഇവിടെ ജോലി ചെയ്യിപ്പിക്കരുത്. തൊഴിൽ മാറ്റ കാലയള വിൽ തൊഴിലാളിക്ക് നിശ്ചയി ച്ചിട്ടുള്ള മുഴുവൻ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം.

നിലവിലെ വേതന സംര ക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വേതനത്തിൽ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്ഥലം മാറ്റപ്പെട്ട സ്ഥാപനവും പാലിക്കണം.

പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ ഉടൻ അറിയിക്കാനും ഇതിനുള്ള തെളിവ് കൈമാറാനും തൊഴിലാളി ബാധ്യസ്ഥനാ ണ്. കൂടാതെ, മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പ്രകാരം ജോലി ഉപേക്ഷിക്കുന്നതിനുള്ള നോട്ടീസ് രണ്ടാമത്തെ സ്ഥാപനം സമർപ്പിക്കുകയും വേണം. തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റം കാ ലയളവും അയാളുടെ യഥാർത്ഥ സേവന കാലയളവായി കണക്കാക്കുമെന്നും തൊഴിൽ മന്ത്രാലയം പുറത്തിറയ ഉത്തരവിൽ പറയുന്നു.

STORY HIGHLIGHTS:An opportunity is being prepared for the conditional transfer of expatriate workers between institutions.

Related Articles

Back to top button