‘കണ്ണൂർ പോരിശ 2025’ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 31 ന് ബർക്ക യിൽ വെച്ച് നടത്തുന്ന ‘കണ്ണൂർ പോരിശ 2025’ കുടുമ്പ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ഒമാനിലെ പ്രമുഖ വ്യവസായിയും മക്ക ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടറുമായ മമ്മൂട്ടി നിർവഹിച്ചു.
ചടങ്ങിൽജില്ലാ കെഎംസിസി പ്രസിഡന്റ് പി എ വി അബൂബക്കർ, ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി, ട്രഷറർ എൻ എ എം ഫാറൂഖ്, ഭാരവാഹികളായ, അഷ്‌റഫ് കായക്കുൽ, ജാഫർ ചിറ്റാരിപറമ്പ്,, ഇസ്മായിൽ പുന്നോൽ,അബ്ദുള്ള കുട്ടി തടിക്കടവ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ, റഫീഖ് ശ്രീകണ്ടാപുരം, ലുക്മാൻ കതിരൂർ, താജുദ്ധീൻ പള്ളിക്കര, ജാസിർ ഒ കെ, ശാഹുൽ ഹമീദ് പൊതുവാച്ചേരി, സിനുറാസ് ഇരിക്കൂർ, മിസ്ഹബ് ഇരിക്കൂർ എന്നിവർ പങ്കെടുത്തു.
STORY HIGHLIGHTS:The poster of the ‘Kannur Porisha 2025’ family reunion was released.