റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു.
മസ്‌കറ്റ്: ഒമാനിലെ മലയാളികൾക്ക് വേണ്ടി റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് റൂവി, ഖുറം ബ്രാഞ്ചുകളിൽ വെച്ച് രാവിലെ 10 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ നിരവധി പേർക്ക് നോർക്കയുമായി ബന്ധപ്പെട്ടതും പ്രവാസി ക്ഷമനിധിയുമായ സേവനങ്ങൾ നൽകി. നേരത്തെ ചേർന്നിട്ടുള്ളവർക്ക് വിവിധ സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
പ്രവാസികൾക്ക് ഏറ്റവും പ്രയോജന പ്രദമായ പദ്ധതികൾ ലഭ്യമാക്കിടയിട്ടുണ്ടെങ്കിലും ഇനിയും നല്ലൊരു വിഭാഗം പ്രവാസികൾ ഇത്തരത്തിലുള്ള ക്ഷേമപദ്ധതികളിൽ അംഗമാകാൻ ഉണ്ടെന്നുള്ളത് ആശങ്കയോട് കൂടിയാണ് കാണുന്നത്. മറ്റു പല പ്രവാസി സംഘടനകളും ഇത്തരം ക്യാമ്പുകളുമായി മുന്നോട്ട് വരണമെന്ന് ക്യാമ്പ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു.
പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസ്, ബി ഡി എം വിവേക്, ഏരിയ മാനേജർ ഷാജഹാൻ, ആർ എം എ ജനറൽ സെക്രട്ടറി ഡോ.മുജീബ് അഹമ്മദ്, ആർ എം എ ട്രഷറർ സന്തോഷ് കെ ആർ, ബിൻസി സിജോ, നീതു ജിതിൻ, സുജിത് സുഗതൻ, സച്ചിൻ, എബി മുണ്ടപ്പിള്ളി, വിനോദ്, ലിജേഷ്, ശീതൾ പ്രവീൺ, ആഷ്‌ന റോഷൻ, ഷെറീന ഫൈസൽ, കീർത്തി സച്ചിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
STORY HIGHLIGHTS:A Pravasi Welfare Fund camp was organized under the leadership of the Ruvi Malayali Association.