മസ്ക്കത്ത്: ഒമാനിലെ പ്രമുഖ ഫുട്ബോൾ ക്ലബായ ഡൈ
നാമോസ് എഫ് സി സംഘടിപ്പിച്ച പ്രഥമ ഡൈനാമോസ് പ്രീമിയർ ലീഗിൽ ഡ്രാഗൻസ് എഫ്‌സി ജേതാക്കളായി. ഫൈനലിൽ അമിഗോസ് എഫ്‌സിയെ എകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്.
അമ്പത്തോളം വരുന്ന ഡൈനാമോസ് ക്ലബ് അംഗങ്ങളെ നിശ്ചിത വില നൽകി നാല് ടീമായി ലേലത്തിലൂടെ കണ്ടെത്തുകയായിരുന്നു. ആറു മത്സരങ്ങളിലായി കൂടുതൽ പോയിന്റ് നേടിയ രണ്ടു ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായി അമിഗോസ് എഫ്സിയും, രണ്ടാം സ്ഥാനക്കാരായി ഡ്രാഗൻസും ഫൈനലിൽ പ്രവേശിച്ചു.
ജാഗ്വരേസ് എഫ്സി ബോംബേ എഫ്സിയുമായിരുന്നു മറ്റു രണ്ടു ടീമുകൾ. ഫൈനലിൽ കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കേ പകരക്കാരനായി ഇറങ്ങിയ ഡ്രാഗൺസിന്റെ മൻസൂർ നേടിയ ഗോളാണു അവരെ വിജയികളാക്കിയത്.
ലീഗിലെ മികച്ച കളിക്കാരൻ ആയി വിമൽ, ഡിഫന്റർ ഷറഫു, ടോപ്പ് സ്കോറർ അജു ജിനാൻ, മൂവരും ഡ്രാഗൻസ് എഫ്‌സി, മികച്ച കീപ്പർ പുരസ്ക്കാരം അമിഗോസിന്റെ സുനോജും കരസ്ഥമാക്കി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽ തന്നെ ലീഗ് നടത്തുമെന്നും, ടീമിലെ ക്രിക്കറ്റ് പ്രതിഭകളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ലീഗും സംഘടിപ്പിക്കുമെന്ന് ഡൈനാമോസ് ഭാരവാഹികൾ അറിയിച്ചു.
STORY HIGHLIGHTS:Dynamos Premier League: Dragons FC crowned champions