Travel
മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്
ഒമാൻ:പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട് എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തില്‍ അല്‍ സുമൂഖ് കോട്ട വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പാര്‍ക്കിങ് നിരോധിച്ചതായി പൊലീസ് അറിയിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും ഈ സമയങ്ങളില്‍ പാര്‍ക്കിങ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
STORY HIGHLIGHTS:Royal Oman Police imposes parking restrictions in Muscat
Follow Us