News
ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ഒമാൻ
ഒമാൻ:ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ഒമാൻ. ഒമാൻ മാനത്ത് ഉല്‍ക്കാവർഷമെത്തുന്നു. ഡിസംബർ 13, 14 വെള്ളി ശനി ദിവസങ്ങളിലാണ് ഉള്‍ക്കാവർഷം ദൃശ്യമാകുക.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ജെമിനിഡ് ഉല്‍ക്കാവർഷം ഉച്ചസ്ഥായിയില്‍ എത്തുമെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അല്‍ റുവൈഷ്ദി പറഞ്ഞതായി ഒമാൻ വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്.
ജെമിനി രാശിയില്‍ നിന്ന് ഉത്ഭവിച്ചതിനാല്‍ ജെമിനിഡ്സ് എന്നറിയപ്പെടുന്ന ഉല്‍ക്കാവർഷത്തിന്റെ പതനത്തിന് ഈ മാസം സാക്ഷ്യം വഹിക്കുമെന്നും അവർ പറഞ്ഞു. തിളക്കത്തിനും നിറത്തിനും പേരുകേട്ടതാണ് ജെമിനിഡുകള്‍. എന്നാല്‍ പൂർണ്ണ ചന്ദ്രൻ ഉല്‍ക്കകളെ മറച്ചേക്കാമെന്നും ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അല്‍ റുവൈഷ്ദി പറഞ്ഞു.
STORY HIGHLIGHTS:Oman to witness the celestial wonder
Follow Us