Event
മസ്കത്ത് നൈറ്റ്സ്:ഒരുക്കങ്ങള്ക്കായി അല് നസീം, അല്‍ അമീറാത്ത് പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചു
ഒമാൻ:മസ്കത്ത് നൈറ്റ്സ് ഒരുക്കങ്ങള്ക്കായി അല് നസീം പബ്ലിക് പാര്ക്കും അല് അമീറാത്ത് പബ്ലിക് പാര്ക്കും 2024 ഡിസംബര് 10 ചൊവ്വാഴ്ച മുതല് താല്കാലികമായി അടച്ചിടുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മസ്കത്ത് നൈറ്റ്സ്’ ഇവന്റുകള്ക്ക് മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പുകള്ക്കു വേണ്ടിയാണ് പാര്ക്കുകള് അടച്ചിരിക്കുന്നത്.
മസ്കത്ത് നൈറ്റ്സിന്റെ പ്രത്യേക അന്തരീക്ഷം ആസ്വദിക്കാന് നിങ്ങളെ ഉടന് സ്വാഗതം ചെയ്യാന് കഴിയുമെന്നാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി ഒരു പ്രസ്താവനയില് പറഞ്ഞു.
STORY HIGHLIGHTS:Muscat Knights: Al Naseem and Al Emirates Parks temporarily closed for preparations
Follow Us