ഇബ്രി: കലാ കൈരളി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇബ്രി ക്രിക്കറ്റ് ലീഗ് ഫസ്റ്റ് എഡിഷൻ 2024 ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ തനം എഫ്.സി.സി ഗ്രൗണ്ടിൽ വച്ചു നടന്നു. ആവേശം നിറഞ്ഞ സെമിഫൈനൽ മത്സരത്തിൽ ഇബ്രി കമന്റോസ്, ഇബ്രി റൈസിംഗ് ബ്രദേഴ്സ് എന്നിവർ ഫൈനലിലേക്ക് കടന്നു. ഉച്ചക്ക് ശേഷം നടന്ന വാശിയേറിയ മത്സരത്തിൽ ഇബ്രി റൈസിംഗ് ബ്രദേഴ്സ് വിജയിച്ച് കപ്പ് സ്വന്തമാക്കി.
വിന്നേഴ്സ് ട്രോഫിയും, ക്യാഷ് പ്രൈസും ആസ്റ്റർ ഗ്രൂപ്പ് മാനേജ്മെന്റും സാമൂഹിക പ്രവർത്തകരായ സുനീഷ്, കുമാർ, തമ്പാൻ എന്നിവർ ചേർന്ന് ഇബ്രി റൈസിംഗ് ബ്രദേഴ്സിനു സമ്മാനിച്ചു.
റണ്ണേഴ്സ് ട്രോഫിയും, ക്യാഷ് പ്രൈസും സജ, ജോയ് ആലുക്കാസ് മാനേജ്മെന്റും സാമൂഹിക പ്രവർത്തകരായ സുഭാഷ്, ഇക്ബാൽ, അനീഷ് എന്നിവർ ചേർന്ന് ഇബ്രി കമന്റോസിനു സമ്മാനിച്ചു.
റൈസിംഗ് ബ്രദേഴ്സിന്‍റെ അഭിജിത്തിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു. ടൂർണമെന്റിന്റെ മികച്ച ബാറ്റ്സ്മാനായും, വാല്യൂബിൾ പ്ലെയർ ആയും ഐ.ആർ.എച്ചി ന്റെ റിയാസിനെയും ബെസ്റ്റ് ബൗളർ സമീർ, മോസ്റ്റ് സിക്സസ് മാലിത്, ബെസ്റ്റ് വിക്കറ്റ് കീപ്പർ അജയ്, ബെസ്റ്റ് ക്യാച്ച് ഷഹബാസ് എന്നിവർക്കുള്ള ട്രോഫികളും തദവസരത്തിൽ നൽകി.
യൂത്ത് വിംഗ് പ്രവർത്തകരായ റിയാസ്, ശ്യാം കുമാർ, ജെറിൻ, ജ്യോതിഷ്, അനുരാജ് എന്നിവർ നേതൃത്വം നൽകി. ഇബ്രി ക്രിക്കറ്റ് ലീഗിൻറെ വിജയത്തിനുവേണ്ടി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
STORY HIGHLIGHTS:Ibri Cricket League: Ibri defeats Commentos to win Ibri Rising Brothers Trophy