മസ്‌കറ്റ്: ബി.എച്.ടി സ്പോട്സ് ക്ലബ് അവതരിപ്പിച്ച ബ്രേവ്ഹാർട്ട് ബി.എച്.ടി പ്രിമിയർ ലീഗ് ടീം, സിനൻസിനെ 9 വിക്കറ്റിന് തോൽപ്പിച്ച് ഹലാഫോൺ കോസ്മോസ് തലശ്ശേരി ചാമ്പ്യൻമാരായി.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിനൻസ് നിശ്ചിത ഓവറിൽ ആസാദ് കുന്നുമ്മലിന്റെ 47(15) ബാറ്റിംഗ് മികവിൽ ഉയർത്തിയ 99 റൻസിന്റെ വിജയലക്ഷ്യം മുഹമ്മദ് അലിയുടെയും 51(18) ആലിഫിന്റെയും 31(11) മികച്ച ബാറ്റിങ് മികവിൽ 5 പന്ത് ബാക്കി നിൽക്കെ ഹല കോസ്മോസ് ലക്ഷ്യത്തിലെത്തുകയായിരുന്നു
ഓൺലൈൻ ലൈവ് വെബ് ടെലികാസ്റ്റിങ്ങിലൂടെ ഒട്ടനവധി ക്രിക്കറ്റ് പ്രേമികൾ ലോകത്തിന്റെ നാനാ ദിക്കിലിരുന്നുകൊണ്ട് ഈ ടൂർണമെന്റ് ലൈവ് ആയി കണ്ടു എന്നതും ശ്രദ്ധേയമായി.
ലീഗടിസ്ഥാനത്തിൽ 12 ടീമുകൾ മാറ്റുരച്ചപ്പോൾ പലകളികളിലും വിജയികളെ അറിയാൻ അവസാന പന്തുവരെ കാത്ത് നിൽക്കേണ്ടിവന്നു. അവസാന ഓവറിലെ വിജയലക്ഷ്യമായ 23 റൺസ് തുടർച്ചയായ നാല് പന്തുകൾ സിക്സർ പായിച്ചുകൊണ്ട് വിജയം പിടിച്ചുവാങ്ങിയ കാറ്റർപില്ലർ ടീമിന്റെ ക്യാപ്റ്റൻ മഹ്ബൂബ്ബ് കാണികളുടെ മനംകവർന്നു.
ലീഗിലെ ജയപരാജയങ്ങൾക്കൊടുവിൽ ബർക്ക റൈഡർസ്, യുപിസി , കാറ്റർപില്ലർ, അറബ്സ്റ്റാർ, സിനൻസ്, ഹലാകോസ്മോസ്, ബ്രാവോസ് & ബില്ല സി സി എന്നീ ടീമുകൾ കോർട്ടർ ഫൈനലിലേക്കും, ഹല കോസ്മോസ്, സിനൻസ്, ബ്രാവോസ് & ബർക്ക റൈഡർസ് എന്നിവർ സെമിയിലേക്കും പ്രവേശിച്ചു.
ഒന്നിനൊന് മെച്ചപ്പെട്ട കളികളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. ആദ്യ സെമിഫൈനലിൽ ബർക്ക റൈഡഴ്സിനെ 8 വിക്കറ്റുകൾക്ക് തോൽപ്പിച്ച് കോസ്മോസും മറ്റൊരു സെമിഫൈനലിൽ ബ്രാവോസിനെ 8 വിക്കറ്റിന് അടിയറവ് പറയിച്ച് സിനൻസും കലാശപോരിനായി യോഗ്യത നേടി.
ക്രിക്കറ്റ് കളികൾ പുരോഗമിക്കുമ്പോൾ സമാന്തരമായി കുട്ടികൾക്കും സ്ത്രീകൾക്കുമായി ഒട്ടേറെ കൾച്ചറൽ പ്രോഗ്രാമുകളും ഗെയിമുകളും ക്വിസ് മത്സരങ്ങളും നടത്തിയത് കാണികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത അനുഭവമായി. എല്ലാ വിജയികൾക്കും ബി.എച്.ടി സ്പോർട്സ് ക്ലബ് കൈനിറയെ സമ്മാനങ്ങളും നൽകിയപ്പോൾ എല്ലാവരുടെയും സന്തോഷം ഇരട്ടിയായി.
ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി കോസ്മോസിന്റെ മുഹമ്മദ് അലിയെയും, ടൂർണമെന്റിലെ മികച്ച ബൗളറായി ജലീൽ (ഹല കോസ്മോസ്), മികച്ച ബാറ്റർ ആയി ആലിഫ് (ഹല കോസ്മോസ്), ടൂർണമെന്റിലെ മികച്ച കളിക്കാരനായി കോസ്മോസിന്റെ തന്നെ മുഹമ്മദ് അലിയെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ എമെർജിങ് പ്ലെയർ അവാർഡിന് സിനൻസിന്റെ സത്താർ കീരൻ അർഹനായി
മുഖ്യ അതിഥികളായെത്തിയ സന്തോഷ് ബ്രേവ്ഹാർട്ട്, ലൈബു മുഹമ്മദ്, ഇല്യാസ് & മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിക്കുകയും ചെയ്തു.
സഘാടനമികവുകൊണ്ടും അവതരണത്തിന്റെ പുതുമകൊണ്ടും ബ്രേവ്ഹാർട്ട് BHT പ്രിമിയർലീഗ് ഒമാനിലെ ക്രിക്കറ്റ് ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് കളിക്കാരും കാണികളും ഒരേപോലെ അഭിപ്രായപെട്ടു.. വരും ദിവസങ്ങളിൽ തന്നെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെയും ഉൾപെടുത്തികൊണ്ട് ബിഗ് ബാഷ് ബി.എച്.ടി ലീഗ് വളരെ വിപുലമായ രീതിയിൽ സങ്കടിപ്പിക്കുമെന്ന് ബി.എച്.ടി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജുനൈദ് അറിയിച്ചു. ബി.എച്.ടി കോർ കമ്മറ്റി അംഗങ്ങളായ ഷംനാദ്, മീരജ്, കിരൺ, ആബിദ്, സിയാദ്, ഗോകുൽ & അജ്മൽ എന്നിവർ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച കളിക്കാരെയും ടീമുകളെയും പ്രശംസിക്കുകയും ഒപ്പം ടൂർണമെന്റിനു സഹകരിച്ച എല്ലാ ടീമുകളുടെ മാനേജ്‌മെന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു.
STORY HIGHLIGHTS:BHT Premier League Season 2: Halafon Cosmos Thalassery become champions