വിസ്മയക്കാഴ്ചകളുടെ പൂക്കാലമൊരുക്കാൻ പ്രഥമ മസ്കത്ത് ഫ്ളവർ ഫെസ്റ്റിവൽ ഒരുങ്ങുന്നു.
ഒമാൻ:മസ്ക്കറ്റ് തലസ്ഥാന നഗരിക്ക് വിസ്മയക്കാഴ്ചകളുടെ പൂക്കാലമൊരുക്കാൻ പ്രഥമ മസ്കത്ത് ഫ്ളവർ ഫെസ്റ്റിവൽ ഒരുങ്ങുന്നു. മസ്കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിലാണ് പുഷ്പമേള നട ക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത പുഷ്പങ്ങൾ മേളയിൽ എത്തു മെന്നും അന്താരാഷ്ട്ര പുഷ്‌പ ഡിസൈനർമാരുൾപ്പെടെ മേളയുടെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.
മണ്ണിൽ നട്ട ചെടികൾ മുതൽ വായുവിൽ വളരുന്ന വരെ പ്രദർശനത്തിൽ കാണാം. കാലങ്ങളോളം ചില്ലു കൂട്ടിൽ ഉറങ്ങുന്ന പൂക്കളടക്കം അതിശയിപ്പിക്കുന്ന കാഴ്ചകളാൽ സമ്പന്നമാകും മസ്‌കത്ത് ഫ്ളവർ ഷോ. പുഷ്പ കമീകരണത്തിലെ കലാപരമായ കഴിവുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
ഫ്രാൻസ്, നെതർലാൻ ഡ്‌സ്, യു എസ് എ എന്നി വിടങ്ങളിൽ നിന്നുള്ള അന്തർ ദേശീയ പ്രശസ്തരായ ഫ്ളവർ ഡിസൈനർമാരുടെയും ഒമാ നിലെ പ്രശസ്ത ഫ്ലോറിസ്റ്റുകളുടെയും കലാവൈഭവം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വേൾഡ് അസോസിയേഷൻ ഓഫ് ഫ്ലോറൽ ആർട്ടിസ്റ്റു കളിൽ അംഗമാകുന്ന ജി സി സിയിലെ ആദ്യത്തെ രാജ്യമാ ണ് ഒമാൻ.
ഗ്രാൻഡ് ഫ്ളോറൽ സെ ന്റർപീസ്, അത്ഭുതങ്ങളുടെ വേരുകൾ, സ്വപ്നങ്ങളുടെ മേ ലാപ്പുകൾ എന്നിങ്ങനെയുള്ള അതിശയകരമായ കലാസൃ ഷ്ടികൾ കാണികളെ ആകർ ഷിക്കുന്നതാകും. സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യു എസ് എ എന്നിവിടങ്ങളിൽ നിന്നു ള്ള അന്താരാഷ്ട്ര ടീമാണ് ഫ്ള വർ ഷോ അണിയിച്ചൊരുക്കു ന്നത്.
മസ്കത്ത് നൈറ്റ്സ് ഫെ സ്റ്റിവലിനുള്ള ഒരുക്കങ്ങൾ പു രോഗമിക്കുകയാണ്. ഡിസം ബർ 23മുതൽ ജനുവരി 21 വരെ ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, നസീം പബ്ലിക് പാർക്ക്, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെ ന്റർ എന്നിവയുൾപ്പെടെ തല സ്ഥാനത്തുടനീളമുള്ള ഒന്നി ലധികം വേദികളിലാണ് ഇപ്രാ വശ്യം ഫെസ്റ്റിവൽ നടക്കുക. 700ലധികം ചെറുകിട, ഇട
ത്തരം സംരംഭങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ളവർ ഷോയും ഫുഡ് ഫെ സ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡി സ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷക മാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബ സികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരി ച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകൾ ഉണ്ടാകും.
ഡിജിറ്റൽ ആർട്ട് എക്സി ബിഷനുകൾ, ലൈവ് ഡ്രോ യിംഗുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്ക്‌കാരങ്ങളെ യും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ പ്രദർശിപ്പിക്കും. കുട്ടികൾക്ക് ആവേശം പകരാൻ വാർണർ ബ്രദേഴ്‌സ് കഥാപാത്രങ്ങൾ ഇപ്രാവശ്യം മേളയടെ ഭാഗമായുണ്ടാകും. തത്സമയ പ്രകടനങ്ങളോടെ മുഴുവൻ കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴയുന്ന തരത്തിലായിരിക്കും ഇവയുടെ അവതരണം.
ഭക്ഷണ പ്രേമികൾക്കായ ള്ള ഭക്ഷ്യമേള ഖുറം നാച്ചു റൽ പാർക്കിൽ ആയിരിക്കുമെന്ന് മസ്കത്ത് മുനിസപ്പാലിറ്റി അറിയിച്ചു. ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ടൂറിസ്റ്റ് പ്രോജക്ടുകൾ, കാറ്ററിങ്, ഇവ ന്റ് മാനേജ്മെന്റ് സേവന ദാ താക്കളിൽ നിന്ന് മുനിസിപ്പാലിറ്റി ബിഡുകൾ ക്ഷണിച്ചു. സാഹസികത ഇഷ്ടപ്പെടുന്ന വർക്കായി സിപ്ലൈനിംഗ്, മൗ ണ്ടൻ ബൈക്കിങ്, ഓഫ്റോ ഡ് വെഹിക്കിൾ ചലഞ്ചുകൾ, ഹൈക്കിംഗ് ട്രയലുകൾ എന്നിവയ്ക്ക് വാദി അൽ ഖൗദ് വേദിയാകും.
ബീച്ച് ഫുട്ബോൾ, വോളിബോൾ, ഫയർ പെർഫോ മൻസ് എന്നിവ അൽ ഹദീദ് ബീച്ചിൽ നടക്കും. കൂടാതെ, സാംസ്കാരിക കേന്ദ്രങ്ങളിൽ സാഹിത്യ സായാഹ്നങ്ങൾ, കലാ പ്രദർശനങ്ങൾ എന്നിവയും നടക്കും. ഏകദേശം പത്തുലക്ഷത്തോളം സന്ദർശ കരെ ഫെസ്റ്റിവൽ ആകർഷി ക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ശൈത്യ കാല ടൂറിസത്തിന് മസ്കത്ത് നൈറ്റ്സ് ഒരു മുതൽകൂട്ടാവു മെന്നും കരുതുന്നു.
STORY HIGHLIGHTS:The first Muscat Flower Festival is gearing up to usher in a season of breathtaking blooms.