News
ഇലക്ട്രിക്ക് കാറുകള്‍ കൂടി ഉള്‍പ്പെടുത്തി റോയല്‍ ഒമാൻ പൊലിസ്
ഒമാൻ:വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകള്‍ ഉള്‍പ്പെടുത്തിയതായി റോയല്‍ ഒമാൻ പൊലിസ് (ROP). 2024 ഡിസംബർ 4-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്
റോയല്‍ ഒമാൻ പൊലിസിന്റെ ട്രാഫിക്, സെക്യൂരിറ്റി പെട്രോള്‍ വാഹനനിരയിലേക്കാണ് ഈ പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗപ്പെടുത്തല്‍ എന്നിവയ്ക്കായി റോയല്‍ ഒമാൻ പൊലിസ് മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
STORY HIGHLIGHTS:Royal Oman Police to include electric cars
Follow Us