വെള്ളത്തിനടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ആരംഭിച്ച് ഒമാൻ
ഒമാൻ:സൗത്ത് അല്‍ ശർഖിയയില്‍ വെള്ളത്തിനടിയിലുള്ള ആർക്കിയോളജിക്കല്‍ സർവേ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി.
2024 ഡിസംബർ 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കല്‍ സർവേ ആരംഭിച്ചിരിക്കുന്നത് സത്ത് അല്‍ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖല്‍ഹാഥിന്റെ തീരത്താണ്. ഒമാനിലെ പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടി.
പ്രാചീന ഖല്‍ഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ വാണിജ്യ, സാമ്ബത്തിക പ്രവർത്തനങ്ങളില്‍ വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു ഖല്‍ഹാഥ് തുറമുഖം.
ഒമാനെ അറേബ്യൻ ഉപദ്വീപുകള്‍, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖല്‍ഹാഥ് തുറമുഖം എന്നാണ് വിലയിരുത്തപ്പെടുന്നത്.
STORY HIGHLIGHTS:Oman begins underwater archaeological survey