News
സോഹാറിലുണ്ടായ വാഹനാപകടത്തില്‍ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം.
ഒമാൻ:ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തില്‍ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടില്‍ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്.
സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്ബാണ് സുനിതാ റാണി നാട്ടില്‍ വന്ന് മടങ്ങിയത്. കടമ്ബൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായ കണ്ടല്ലൂർ നടയില്‍പടിറ്റേതില്‍ വീട്ടില്‍ എൻ.സി സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ് എൻ.സുഭാഷ്. സംസ്കാരം പിന്നീട്.
STORY HIGHLIGHTS:A woman from Mannar died tragically in a car accident in Sohar.
Follow Us