News

ഒമാൻ സുല്‍ത്താൻ്റെ തുര്‍ക്കി സന്ദര്‍ശനം തുടകമായി; ബെല്‍ജിയം യാത്ര ഡിസംബര്‍ 3ന്

ഒമാൻ:സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ തുര്‍ക്കിയ സന്ദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമായി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതുമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

പ്രദേശിക അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറും. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സലയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്. തുര്‍ക്കിയിലെ ഒമാന്‍ സ്ഥാനപതി സൈഫ് ബിന്‍ റാശിദ് അല്‍ ജൗഹരി എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.

ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ബെല്‍ജിയവും സന്ദർശിക്കും. ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരം ഡിസംബർ മൂന്ന്, നാല് തീയതികളിലായിരിക്കും സന്ദർശനം.

ഒമാനും ബെല്‍ജിയവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്ബത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. നയതന്ത്ര ഘടകം, തുറമുഖം, ഊർജ സഹകരണം, സാംസ്കാരിക സഹകരണം, പ്രതിരോധം, ബയോഫാർമസ്യൂട്ടിക്കല്‍ മേഖല, ബഹിരാകാശം എന്നീ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യും. ഡിസംബർ മൂന്നിന് ബ്രസ്സല്‍സിലെ റോയല്‍ പാലസില്‍ സ്വീകരണത്തോടെ സന്ദർശനം ആരംഭിക്കും.

STORY HIGHLIGHTS:Sultan of Oman’s visit to Turkey begins; Belgium trip on December 3

Related Articles

Back to top button