Event

മസ്‌കറ്റ് നൈറ്റ് ഫെസ്‌റ്റിവൽ അരങ്ങേറുന്ന വേദികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.

മസ്‌കറ്റ്: മസ്‌കറ്റ് നൈറ്റ് ഫെസ്‌റ്റിവൽ അരങ്ങേറുന്ന വേദികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകൾക്ക് അരങ്ങൊരുങ്ങുന്നു. ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, സൂർ അൽ ഹദീദ് ബീച്ച്, വാദി അൽ ഖുദ്, ഒമാൻ കൺവെൻഷൻ ആൻ്റ് എക്‌സിബിഷൻ സെന്റർ എന്നിവയാണ് ഫെസ്‌റ്റിവൽ വേദികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവൽ നടക്കുകയെന്നും മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഡിസംബർ 23ന് ആരംഭിക്കുന്ന ഫെസ്‌റ്റിവൽ ജനുവരി 21 വരെ തുടരും. ഓരോ വേദികളിലുമായി വ്യത്യസ്‌ത പരിപാടികൾ അരങ്ങേറും.

ഓപൺ തിയേറ്റർ, കുട്ടികളുടെ തിയേറ്റർ, വിനോദ കലാ കേന്ദ്രം, നാടോടി നൃത്ത കേന്ദ്രം തുടങ്ങി വ്യത്യസ്‌തത നിറഞ്ഞ കാഴ്ചകൾ ഇത്തവണയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്‌റ്റാളുകളുമുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തങ്ങൾ അടക്കമുള്ള പരിപാടികളും ഫെസ്‌റ്റിവൽ നഗരികളിൽ കാണാനാകും. അതത് രാജ്യങ്ങളിൽ നിന്ന് ഫെസ്‌റ്റിവലിനായി പ്രത്യേകം എത്തുന്ന സംഘമാണ് കലാ പരിപാടികൾ അവതരിപ്പിക്കാറുള്ളത്.

STORY HIGHLIGHTS:Authorities have released information about the venues where the Muscat Night Festival will be held.

Related Articles

Back to top button