Information

റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിക്കുന്നു

മസ്‌കറ്റ്: ഒമാനിലെ പ്രവാസി സമൂഹത്തിന് വേണ്ടി റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചുമായി സഹകരിച്ചുകൊണ്ട് പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡിസംബർ -13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് റൂവി, ഖുറം ബ്രാഞ്ചുകളിൽ നടക്കുന്ന ക്യാമ്പ് 60 വയസ്സ് കഴിയുമ്പോൾ പ്രവാസികൾക്ക് സാമ്പത്തികമായി സഹായകരമാകുന്ന ആകർഷകമായ ക്ഷേമനിധി പെൻഷൻ സ്‌കീമിൽ ചേരുന്നതിനും നിലവിൽ ചേർന്നിട്ടുള്ളവരുടെ സംശയങ്ങൾക്കും മറുപടികൾ ലഭിക്കുന്നതിനും സഹകരമാകും വിധമാണ് സംഘടിപ്പിക്കുന്നത് .

നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ, സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനംമാത്രമേ ഇതുവരേയും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലായ്‌മയും, അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്. പ്രവാസികളെ ബോധവാന്മാരാക്കി ഇതിന്റെ ഭാഗമാക്കുന്നതിലൂടെ നാളെ അവർക്ക് ജീവിത യാത്രയിൽ ഉപകാരപ്പെടാൻ വേണ്ടിയാണു ഈ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ആർ എം എ കമ്മറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു .

STORY HIGHLIGHTS:Ruvi Malayali Association organizes expatriate welfare camp

Related Articles

Back to top button