Event

സലാല കെഎംസിസി ആദരിക്കൽ ചടങ്ങും ദേശീയ ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു

സലാല കെഎംസിസി ആദരിക്കൽ ചടങ്ങും ദേശീയ ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു 

സലാല: നാല് പതിറ്റാണ്ട് പിന്നിട്ട സലാല കെഎംസിസി നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി  വിവിധങ്ങളായ പരിപാടികൾ സലാലയിൽ സംഘടിപ്പിച്ചുവരുന്നു, ഇതിന്റെ ഭാഗമായി നാല് പതിറ്റാണ്ട് പിന്നിട്ട സലാലയിലെ 60 ഓളം പ്രവാസികളെ ആദരിച്ചു.

വ്യത്യസ്തമായ പരിപാടികളുമായി സലാലയിൽ നിറഞ്ഞു നിൽക്കുന്ന സലാല കെഎംസിസിയുടെ വേറിട്ട ഒരു പ്രവർത്തനമായി ആദരിക്കൽ ചടങ്ങ്.

സലാല കെഎംസിസി നാല്പതാം വാർഷികാഘോഷത്തിന്റെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഷീദ് കൽപ്പറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ വി പി അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു,

സലാലയിലെ വുമൺസ് ക്ലബ്ബിൽ നിറഞ്ഞ സദസ്സിൽ വച്ച് നടന്ന പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയി ലാല കൾച്ചറൽ ആൻഡ് സ്പോർട്സ് ഡയറക്ടർ ഫൈസൽ അൽ നഹ്ദി, ഇന്ത്യൻ എംബസി കൗൺസിലർ ഡോക്ടർ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് രാകേഷ് ജാ, ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് ഡോക്ടർ അബൂബക്കർ സിദ്ദീഖ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡണ്ട് യാസർ മുഹമ്മദ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, അബു താഹനൂൻ എംഡി  അബ്ദുൽ ഗഫൂർ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കൾച്ചറൽ സെക്രട്ടറി രമേഷ് കുമാർ, വെൽഫെയർ ഫോറം സെക്രട്ടറി കബീർ അൽദല്ല, മലയാള വിഭാഗം ട്രഷറർ സജീബ് ജലാൽ, അൽ ഫവാസ് എംഡി സൈനുദ്ദീൻ, കെഎംസിസി മുൻ ട്രഷറർ അബ്ദുൽ കലാം, കെഎംസിസി സെക്രട്ടറി ആർ കെ അഹമ്മദ്, കെഎംസിസി മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സലാല കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

തുടർന്ന് സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുക്കിയെടുത്ത മാപ്പിള കലാരൂപമായ കോൽക്കളിയുടെ അരങ്ങേറ്റവും നിറഞ്ഞ സദസ്സിൽ വച്ച് നടത്തി. പിഞ്ചു കുട്ടികളുടെ ഡാൻസും കരോക്ക ഗാനമേളയും നടന്നു. 2025 കെഎംസിസിയുടെ കലണ്ടർ പ്രകാശനവും വേദിയിൽ നടന്നു.

കേന്ദ്ര കമ്മിറ്റി നേതാക്കളായ എംസി അബു ഹാജി, അലി ഹാജി എളേറ്റിൽ, മഹമൂദ്  ഹാജി, അനസ് ഹാജി, ആർ കെ അഹമ്മദ് നാസർ കമൂണ, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ് അബ്ബാസ് മുസ്ലിയാർ, കാസിം കോക്കൂർ, എ കെ  ഇബ്രാഹിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

STORY HIGHLIGHTS:Salalah KMCC organized a felicitation ceremony and a National Day celebration program

Related Articles

Back to top button