അവധിദിനങ്ങളിലെ യാത്ര സുരക്ഷിതമാക്കാം: നിർദേശങ്ങളുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദേശീയദിന അവധി ദിനങ്ങളിൽ
നിരവധി കുടുംബങ്ങളും വ്യക്തികളു മാണ് വ യാത്രക്കൊരുങ്ങിയത്. ആഭ്യന്തരവിദേശയാ ത്രകളിൽ അപകടങ്ങളും നിയമലംഘനങ്ങളും ഒഴി വാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.
സാഹസിക യാത്രികരും റോഡ് മാർഗം യാത്ര ചെയ്യുന്നവരും മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നി പറഞ്ഞു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാ ആവശ്യങ്ങളും ഉപകരണങ്ങളും തയ്യാറാകണം. വാഹനത്തിന് സാങ്കേതിക തകരാർ പ്രത്യക്ഷപ്പെടുക, ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാരിൽ ഒരാൾ ക്ഷീണിതരാവുക തുടങ്ങിയ അപ്രതീക്ഷിതവുമായ കാര്യങ്ങൾ റോഡിൽ ഉണ്ടാ കുമെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
വാഹനം ശരിയാണെന്ന് ഉറപ്പുവരുത്തുക, കുട്ടികളെ പിൻസീറ്റിൽ ഇരുത്തുക, സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക തുടങ്ങിയവ മറ്റു കാര്യങ്ങളാണ്. വാഹനമോടിക്കുന്നതിന് ഉചിതമായ സമയം തിര ഞ്ഞെടുക്കാനും അത് രാത്രി വൈകുന്നതിന് മുമ്പായിരിക്കണമെന്നും വാഹനത്തിൻ്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും
യാത്രക്കാരോട് ആവശ്യപ്പെട്ടു. റോഡിൽ ശ്രദ്ധാലുവായിരിക്കാനും ശ്രദ്ധ തിരിക്കുന്നു മറ്റ് കാര്യങ്ങളിൽ ഏർപ്പെടരുത്. നിർദ്ദിഷ്ട ലോഡ് പാലിക്കണം. ഓരോ റോഡിലെയും വേഗ പരിധി ശ്രദ്ധിക്കണം. യാത്ര തുടരുന്നതിന് മുമ്പ് മതിയായ വിശ്രമം, ക്ഷീണം തോന്നുമ്പോൾ ഇടയ്ക്കിടെ യുള്ള വിശ്രമ കേന്ദ്രങ്ങളിൽ തങ്ങുക തുടങ്ങിയവയും വേണം.
വാഹനങ്ങളിൽ ആവശ്യത്തിലധികം സാധനങ്ങൾ കയറ്റരുത്. അമിത ഭാരം മൂലം ട്രാഫിക് അപകട ങ്ങൾ സംഭവിക്കാനുള്ള സാഹചര്യം ഏറെയാണ്. യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങൾ പരിശോധിക്കുക, അവ മെക്കാനിക്കലായി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക, ടയർ എഞ്ചിൻ ഓയിൽ പരിശോധന, വാഹനത്തിന് തകരാറുകൾ ഉണ്ടാകാതിരിക്കാൻ എയർ ഫിൽ ട്ടറുകളും മറ്റ് ഭാഗങ്ങളും മാറ്റുക തുടങ്ങിയവയും ശ്രദ്ധിക്കണം.
രാജ്യത്തിന് പുറത്തേക്കു ള്ള യാത്രികർ യാത്ര ആരംഭി ക്കുന്നതിന് മുമ്പ് പാസ്പോർ ട്ട്, തിരിച്ചറിയൽ കാർഡ്, വാഹന യാത്രാ സർട്ടിഫി ക്കറ്റുകൾ, വാഹനത്തിന്റെ സാങ്കേതിക സാധുത തുട ങ്ങിയ തിരിച്ചറിയൽ രേഖ കൾ കൈവശം വച്ചിട്ടുണ്ട ന്ന് ഉറപ്പാക്കണം.
അടിയന്തര സാഹചര്യങ്ങൾക്ക് 9999 എന്ന എമർജൻസി നമ്പറിൽ വിളിക്കുക
STORY HIGHLIGHTS:Royal Oman Police offers suggestions to make holiday travel safer