Event

ലിറ്റിൽ സ്റ്റാർസ് ഫിയസ്റ്റ 2024″ റൂവി സൂഖ് ലുലുവിൽ സംഘടിപ്പിച്ചു.

മസ്‌ക്കറ്റ്: ചിൽഡ്രൻസ് ഡേയുടെ ഭാഗമായി മസ്‌ക്കറ്റ് മലയാളീസ് “ലിറ്റിൽ സ്റ്റാർസ് ഫിയസ്റ്റ 2024” റൂവി സൂഖ് ലുലുവിൽ സംഘടിപ്പിച്ചു. കൊച്ചു കുട്ടികളുടെ പാട്ടുകളും ഡാൻസുകളും വിവിധ കലാപരിപാടികൾ ഈ വേദിയിൽ അരങ്ങേറി.

ഒക്ടോബർ 18നു എംഎം ക്രിയേറ്റീവ് ഹബ് നടത്തിയ എഴുത്തും, വരയും എന്ന ചിത്രരചന മത്സരത്തിൽ വിജയിച്ചവർക്ക് ട്രോഫിയും, സമ്മാനങ്ങളും വിധി കർത്തകരായ ജോഷി കുര്യൻ, സൈമൺ വീരമാസ് എന്നിവർ നൽകി, ലുലു മാനേജർ ഷാജഹാൻ ഇരുവർക്കും മൊമെന്റോ കൈമാറി. 

ഹോക്കി ഒമാൻ & UTSC നടത്തിയ “ഗൾഫ് ഹോക്കി ഫീസ്റ്റ 2024” ൽ മസ്‌ക്കറ്റ് മലയാളീസ് അവതരിപ്പിച്ച “ഫാൻ സോൺ മെഗാ തിരുവാതിര”യിൽ പങ്കെടുത്ത എല്ലാ കലാകാരികൾക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും പ്രശസ്ത സിനിമ പ്രവർത്തകൻ ഡോ. താലിബ് അൽ ബലൂഷിയും (ആടു ജീവിതം ഫെയിം) ഗ്ലോബൽ ഗ്രൂപ്പ്‌ ചെയർമാൻ ടി കെ വിജയനും ചേർന്നു നല്കി

വേദിയിൽ മുഖ്യാഥിതികളായി താലിബ് അൽ ബലൂഷി, ആർ.എൽ.വി ബാബു മാഷ് (മെഗാതിരുവാതിരയുടെ അമരക്കാരൻ), ടി കെ വിജയൻ (ഗ്ലോബൽ ഗ്രൂപ്പ്‌ ചെയർമാൻ ), സന്തോഷ്‌ ഗീവർഗീസ് (സാമൂഹിക പ്രവർത്തകൻ ), ഷാജഹാൻ സുലൈമാൻ (സൂഖ് ലുലു മാനേജർ ) കൂടാതെ മസ്‌ക്കറ്റ് മലയാളീസ് അഡ്മിൻ പാനൽ അംഗങ്ങളുടേയും സാനിധ്യത്തിലാണ് സൂഖ് ലുലുവിൽ എംഎം ലിറ്റിൽ സ്റ്റാർസ് ഫിയസ്റ്റ 2024 അരങ്ങേറിയത്.

ഈ വേദിയിൽ വെച്ചു മസ്‌ക്കറ്റ് മലയാളീസിന്റ സ്നേഹോപഹാരം ഡോ താലിബ്‌ അൽ ബലൂഷിക്ക് ടി കെ വിജയനും സന്തോഷ്‌ വർഗീസും ചേർന്നു നല്കി, തുടർന്നു ആർ.എൽ.വി ബാബു മാഷിനെയും സന്തോഷ്‌ വർഗീസിനെയും, ടി കെ വിജയനെയും ഡോ താലിബ് അൽ ബലൂഷി പൊന്നാട അണിയിച്ചു ആദരിക്കുകയുണ്ടായി.

STORY HIGHLIGHTS:”Little Stars Fiesta 2024″ was organized at Ruwi Souq Lulu.

Related Articles

Back to top button