Event

നടൻ ഭീമൻ രഘുവിന്റെ നേതൃത്വത്തില്‍ നടന്ന വടംവലി മത്സരം കൗതുകമായി

ഒമാൻ:ഒമാനില്‍ നടൻ ഭീമൻ രഘുവിന്റെ നേതൃത്വത്തില്‍ നടന്ന വടംവലി മത്സരം കൗതുകമായി. മസ്കറ്റില്‍ ഹോക്കി ഒമാന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബുമായി ചേർന്ന് നടത്തുന്ന നടന്ന ഗള്‍ഫ് ഹോക്കി ഫിയസ്റ്റ 2024-ന്റെ ഭാഗമായിട്ടായിരുന്നു വടംവലി മത്സരം സംഘടിപ്പിച്ചത്.

പന്ത്രണ്ട് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളും മത്സരിച്ച വടംവലിയില്‍ സോഹാർ ജ്വാല ഫലജ് ഒന്നാം സ്ഥാനവും സി ക്യൂ ടൈറ്റാൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒമാനിലെ അല്‍ അമിറാത്ത് ഹോക്കി സ്റ്റേഡിയത്തിലാണ് മലയാളികളുടെ സ്വന്തം വടംവലി മത്സരം അരങ്ങേറിയത്. മത്സരത്തിന് നേതൃത്വം നല്കിയതാകട്ടെ മലയാള സിനിമയില്‍ കരുത്തിന്റെ പ്രതീകമായ ഭീമൻ രഘുവും.

ഹോക്കി ഒമാന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് ഉം ചേർന്ന് നടത്തുന്ന ഗള്‍ഫ് ഹോക്കി ഫിയസ്റ്റ 2024 ന്റെ യും ഹോക്കി ഒമാൻ അന്താരാഷ്ട്ര വനിതാ വനിതാ ടൂർണമെന്റിന്റെയും ഭാഗമായായി, ‘മസ്കറ്റ് മലയാളീസ് ‘ കൂട്ടായ്മ അണിയിച്ചൊരുക്കിയ ഫാൻസ് സോണില്‍ വച്ചായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വടം വലി മത്സരത്തിന് വേദിയായത്. മെഹ്ഫില്‍ മസ്കറ്റിന്റെ കൊട്ടിപ്പാട്ടും വിവിധ കലാകാരന്മാരുടെ കലാ പ്രകടനങ്ങളും രുചി വൈഭവവുമായി ലൈവ് സ്ട്രീറ്റ് ഫുഡ് കൗണ്ടറുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. 750 ഓളം വനിതകള്‍ പങ്കെടുത്ത കുക്കറി മത്സരത്തിന്റെ ഫൈനലും ഫാൻസ് സോണില്‍ നടന്നു.

ഗള്‍ഫ് ഹോക്കി ഫിയസ്റ്റ യുടെ ഏഴാമത് എഡിഷനും ഹോക്കി ഒമാൻ അന്താരാഷ്ട്ര വനിതാ ടൂർണമെന്റിന്റെ രണ്ടാമത് എഡിഷനുമാണ് ഇത്തവണ നടക്കുന്നത്. മസ്കറ്റ് മലയാളീസ് ഓണ്‍ലൈൻ കൂട്ടായ്മയിലെ അഡ്മിൻ പാനല്‍ ഫാൻസ് സോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

STORY HIGHLIGHTS:The tug-of-war competition led by actor Bheeman Raghu was interesting

Related Articles

Back to top button