ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് മസ്‌കറ്റ് ബൗശറിലുള്ള ബ്ലഡ് ബേങ്കിൽ വെച്ച് സംഘടിപ്പിച്ചു.
മസ്‌കറ്റ് ബൗശറിലുള്ള ബ്ലഡ് ബേങ്കിൽ വെള്ളിയാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പിൽ നൂറ്റി ഇരുപത്തിയൊന്ന് പേർ രക്തവും എട്ട് പേർ പ്ലേറ്റ്ലറ്റും നൽകി, അതിൽ തന്നെ ഒട്ടനവധി പേർ വിരളമായി ലഭിക്കുന്ന നെഗറ്റീവ് ഗ്രൂപ്പുകളിലുള്ള രക്തവും നൽകി.
വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ എല്ലാ വർഷവും രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്ന ജൂൺ പതിനാലിനും ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചും മെഗാ രക്തദാന ക്യാമ്പ് നടത്തി വരാറുണ്ട്. അത് കൂടാതെ എല്ലാ മാസങ്ങളിലും രണ്ടാമത്തെ വെള്ളിയാഴ്ച്ച രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് നടത്തി വരുന്നുണ്ട്.
ഇന്ന് നടന്ന രക്തം, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പിൽ സഹകരിച്ച എല്ലാവര്ക്കും സംഘാടകർ നന്ദി അറിയിച്ചു.


STORY HIGHLIGHTS:We Help Blood Donors Oman Organized Blood and Platelet Donation Camp to coincide with Oman National Day