News

54-ാമത് ദേശീയ ദിനം: വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ അനുമതി

ഒമാൻ:54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തിറക്കി.

വാഹനത്തിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ:

വാഹനത്തിൻ്റെ നിറമോ രൂപമോ മാറ്റുകയോ, പോളിഷ് ചെയ്യാത്ത വസ്തുക്കളോ സ്റ്റിക്കറുകളോ ഉപയോഗിക്കുന്നതോ നിരോധിച്ചിരിക്കുന്നു.

ട്രാഫിക് സുരക്ഷാ മാനദണ്ഡം പാലിക്കണം.

വാഹനത്തിൻ്റെ മുൻവശത്തെയും വശങ്ങളിലെയും വിൻഡോകൾ, നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവിടങ്ങളിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു.

പിൻ ഗ്ലാസ്സിലെ സ്റ്റിക്കരുകൾ ഡ്രൈവർക്ക് കാഴ്ച മറക്കുന്ന തരത്തിലുള്ളവ ആവരുത്.

പോസ്റ്ററുകൾ സന്ദർഭവുമായി ബന്ധപ്പെട്ട ചിത്രങ്ങളിലും ശൈലികളിലും പരിമിതപ്പെടുത്തണം.

സുരക്ഷിതമല്ലാത്ത തുണിത്തരങ്ങൾ സ്ഥാപിക്കുന്നതും എഞ്ചിൻ കവറിൽ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്.


ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കർ പതിക്കാൻ അനുമതി ഇല്ല.

നവംബർ 6 മുതൽ 2024 നവംബർ 30 വരെയാണ് ഗ്രേസ് പിരീഡ്.നവംബർ 30 ന് ശേഷം സ്റ്റിക്കറുകൾ പാടില്ല, മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി ഉണ്ടാവും.

STORY HIGHLIGHTS:54th National Day: Stickers allowed on vehicles

Related Articles

Back to top button